HOME
DETAILS
MAL
ഐക്യഫലസ്തീന് ആഭ്യന്തര വിഷയമെന്ന് ഫത്ഹ്
backup
October 20 2017 | 03:10 AM
വെസ്റ്റ്ബാങ്ക്: ഹമാസിന്റെയും ഫത്ഹിന്റെയും ഇടയിലെ ഐക്യതീരുമാനങ്ങള് ആഭ്യന്തര വിഷയങ്ങളെന്ന് ഫത്ഹ് വക്താവ് ഉസാമ ഖവാസ്മ. നിലവിലെ കരാര്‍ മേഖലയിലെ സമാധാനത്തിന് കൂടുതല്‍ കരുത്തുപകരും. സ്വതന്ത്ര ഫലസ്തീനുവേണ്ടിയുള്ള തീരുമാനങ്ങളാണ് തങ്ങള്‍ പ്രഖ്യാപിച്ചത്. ഇതില്‍നിന്ന് പിന്മാറാന് തയാറല്ല.1967 ജൂണില്‍ തീരുമാനിച്ച അന്താരാഷ്ട്ര അതിര്‍ത്തി അനുസരിച്ചുള്ള കരാറിലാണ് ഹമാസുമായി ഒപ്പുവച്ചതെന്നും അദ്ദേഹം പറഞ്ഞു. ഹമാസിനെ നിരായുധീകരിക്കണമെന്ന യു.എസിന്റെ പ്രസ്താവനക്ക് പിറകെയാണ് ഫത്ഹ് രംഗത്തുവന്നത്. ഐക്യ ഫലസ്തീന് നിലവില്‍വരണമെങ്കില്‍ ഹമാസ് നിര്‍ബന്ധമായും നിരായുധീകരിക്കണമെന്ന് യു.എസ് പ്രസിഡന്റിന്റെ പ്രത്യേക പ്രതിനിധി ജാസന്‍ ഗ്രീന്‍ബ്ലാറ്റ് ഇന്നലെ പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."