ദേശാഭിമാന സംഗമം സംഘടിപ്പിച്ചു
പെരുമ്പാവൂര്‍: സ്വതന്ത്രദിനാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് തണ്ടേക്കാട് ജമാഅത്ത് എച്ച്.എസ്.എസില്‍ ദേശാഭിമാന സംഗമം സംഘടിപ്പിച്ചു. 34 വര്‍ഷം ഇന്ത്യല്‍ പട്ടാളത്തില്‍ സേവനമനുഷ്ടിച്ച പെരുമ്പാവൂര്‍ വെങ്ങോല സ്വദേശി ക്യാപ്റ്റന്‍ കെ.എന്‍ രവിയെ ചടങ്ങില്‍ ആദരിച്ചു.
രാജ്യം 69-ാം സ്വാതന്ത്രമാഘോഷിക്കുമ്പോള്‍ ജീവതത്തിലെ ഏറ്റവും പ്രധാനപ്പെട്ട 34 വര്‍ഷം ഇന്ത്യാമഹാരാജ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ സാധിച്ചതില്‍ താന്‍ അഭിമാനിക്കുന്നുവെന്നും മാറിയ സാഹചര്യത്തില്‍ പുതുതലമുറ ഇന്ത്യയുടെ മതേതരത്വം കാത്തുസൂക്ഷിക്കുന്നവരായി മാറണമെന്നും അദ്ദേഹം പറഞ്ഞു.
ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഇ.വി നാരായണന്‍ ക്യാപ്റ്റന്‍ കെ.എന്‍ രവിയെ പൊന്നാടയണിയിച്ച് ആദരിച്ചു. പ്രധാനാധ്യാപകന്‍ വി.പി അബൂബക്കര്‍ ഉപഹാര സമര്‍പ്പണം നടത്തി. അറബിക് ക്ലബ് തയ്യാറാക്കിയ വത്വനീ (എന്റെ നാട്) കയ്യെഴുത്ത് മാസിക ചടങ്ങില്‍ പ്രകാശനം ചെയ്തു. എസ്.ആര്‍.ജി കണ്‍വീനര്‍ കെ.എ നൗഷാദ് അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി സജീന.കെ.അലിയാര്‍, കെ.എ മുര്‍ഷിദ, വി.എച്ച് സബിദ, കെ.എം ശാഹിര്‍, പി.എസ് ഷാഹുല്‍ ഹമീദ്, റസീന തസ്‌നീം എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."