വടംവലിക്കാന്‍ മാത്രമല്ല എറിഞ്ഞു നേടാനും തൗഫീറ മുന്നില്‍
പാലാ: സി.പി തൗഫീറ കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്തായിരുന്നു. ഇത്തവണ പാലായില്‍ നിന്നുള്ള മടക്കം സ്വര്‍ണവുമായി. അണ്ടര്‍ 19 പെണ്‍കുട്ടികളുടെ ഡിസ്കസ് ത്രോയില്‍ പാലക്കാട് പത്തിരിപ്പാല ജി.വി.എച്ച്.എസ്.എസിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനി തൗഫീറ 30.10 മീറ്റര്‍ ദൂരം എറിഞ്ഞാണ് സുവര്‍ണ താരമായത്.
തിരുവനന്തപുരത്ത് നടന്ന ദക്ഷിണ മേഖലാ ജൂനിയര്‍ അത്ലറ്റിക് മീറ്റില്‍ ഡിസ്ക്സ് ത്രോയിലും സ്വര്‍ണ മെഡല്‍ നേടിയിരുന്നു. കേരള വടംവലി ടീമിന്റെ നായിക കൂടിയായ തൗഫീറ ഷോട് പുട്ടിലും മത്സരിക്കുന്നുണ്ട്.
പഞ്ചാബില്‍ നടന്ന ദേശീയ ചാംപ്യന്‍ഷിപ്പില്‍ തൗഫീറക്ക് കീഴില്‍ വടംവലിയില്‍ കേരളം വെള്ളി നേടിയിരുന്നു.
പത്തിരിപ്പാല ചെരപ്പറമ്പില്‍ മുഹമ്മദ് അഷ്റഫിന്റെയും സുഹറയുടെയും നാല് പെണ്മക്കളില് ഇളയവളാണ്. കെ സുനില്‍ ബാബുവാണ് പരിശീലകന്.
ഈയിനത്തില്‍ തിരുവനന്തപുരം ശ്രീ അയ്യങ്കാളി എം.ജി.ആര്.എസ്.എസിലെ അശ്വതി ശ്രീധരന് (29.23) വെള്ളിയും എറണാകുളം മണീട് ജി.വി.എച്ച്.എസ്.എസിലെ ജി ശരണ്യ (29.20) വെങ്കലവും നേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."