പരിഷ്‌കാരങ്ങള്‍ നവോത്ഥാനമല്ല: പ്രൊഫ.കെ. ആലിക്കുട്ടി മുസ്‌ലിയാര്‍
ശാലിയാത്തി നഗര്‍(അത്തിപ്പറ്റ): സമൂഹത്തില്‍ നടക്കുന്ന പരിഷ്‌കരണ വാദങ്ങല്‍ ഒരിക്കലും നവോത്ഥാനമല്ലെന്നും പ്രമാണങ്ങള്‍ അനുവദിക്കാത്ത ശിഥിലീകരണം മാത്രമാണ് നടത്തിയിട്ടുള്ളതെന്നും സമസ്ത ജന. സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ പറഞ്ഞു. പ്രവാചകനും അനുചരന്മാരും നടത്തിയ പ്രബോധനവും സാമൂഹിക സംസ്‌കരണവുമാണ് യഥാര്‍ഥ നവോത്ഥാനം. ആ പാരമ്പര്യത്തെ തകര്‍ക്കാന്‍ ശ്രമിച്ചവര്‍ക്ക് നവോത്ഥാനം അവകാശപ്പെടാന്‍ സാധിക്കുകയില്ലെന്നും അദ്ദേഹം പറഞ്ഞു.
എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച കേരള ത്വലബ കോണ്‍ഫറന്‍സ് അത്തിപ്പറ്റ ഫത്ഹുല്‍ ഫത്താഹ് ശാലിയാത്തി നഗറില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്നലെ വൈകിട്ട് ആരംഭിച്ച ക്യാംപിനു തുടക്കം കുറിച്ചു അത്തിപ്പറ്റ മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍ ഉദ്‌ബോധനം നടത്തി. പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി.
വി.പി സെയ്ത് മുഹമ്മദ് നിസാമി മുഖ്യപ്രഭാഷണം നടത്തി. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ, കെ.കെ.എസ് തങ്ങള്‍, സത്താര്‍ പന്തലൂര്‍, ഡോ. മുഹമ്മദലി, യൂസുഫ് മുസ്‌ലിയാര്‍ കൊടുവള്ളി, കാടാമ്പുഴ മൂസ ഹാജി, സി.പി ഹംസ ഹാജി അത്തിപ്പറ്റ, വാഹിദ് മുസ്‌ലിയാര്‍ അത്തിപ്പറ്റ, സലാം ഫൈസി വള്ളിത്തോട്, മുബഷിര്‍ യമാനി, മൊയ്തീന്‍കുട്ടി ഹാജി അത്തിപ്പറ്റ, അശ്‌റഫ് ഹുദവി, കെ.എം കുട്ടി എടക്കുളം, മൊയ്തു എടയൂര്‍ പങ്കെടുത്തു. ഉവൈസ് പതിയാങ്കര സ്വാഗതവും അനീസ് കൊട്ടത്തറ നന്ദിയും പറഞ്ഞു.
തര്‍വിയ സെഷനില്‍ കാലിക്കറ്റ് യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോക്ടര്‍ മുഹമ്മദ് ബഷീര്‍ മുഖ്യാഥിതിയായി. പി.കെ അബ്ദുല്‍ ഗഫൂര്‍ ഖാസിമി, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, ശറഫുദ്ദീന്‍ ഹുദവി ആനമങ്ങാട്, ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി വിഷയാവതരണം നടത്തി. ഡോ.കെ.ടി ജാബിര്‍ ഹുദവി, ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി, അഷ്‌റഫ് ഹുദവി ഇടുക്കി, സി.പി ഹംസ ഹാജി, ജലീല്‍ മാസ്റ്റര്‍ പട്ടര്‍ക്കുളം, റാഫി പുറമേരി, ആഷിഖ് ലക്ഷദ്വീപ്, മുജ്തബ ആനക്കര, സഅദ് വെളിയങ്കോട് സംസാരിച്ചു. സമ്മേളനം ഇന്നു രാവിലെ എട്ടിനു സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. 2.30ന് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ സമാപന സംഗമം ഉദ്ഘാടനംചെയ്യും. അത്തിപ്പറ്റ ഉസ്താദ് നസ്വീഹത്ത് നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."