ഇതര സംസ്ഥാന തൊഴിലാളികളുടെ പ്രശ്‌നങ്ങളറിയാന്‍ ജനമൈത്രി ബീറ്റ് ഓഫിസര്‍മാരെത്തും
തിരുവനന്തപുരം: ഇതര സംസ്ഥാന തൊഴിലാളികളുടെ സുരക്ഷ സംബന്ധിച്ചുള്ള പ്രശ്‌നങ്ങള്‍ മനസിലാക്കി പരിഹരിക്കുന്നതിന് പൊലിസ് നടപടി സ്വീകരിക്കുന്നു. ഇതിന്റെ ഭാഗമായി തങ്ങളുടെ പ്രദേശത്തെ ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് അവരുടെ സുരക്ഷാ പ്രശ്‌നങ്ങള്‍ മനസിലാക്കുന്നതിന് ജനമൈത്രി ബീറ്റ് ഓഫിസര്‍മാരെ നിയോഗിക്കും. സംസ്ഥാന പൊലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ജില്ലാ പൊലിസ് മേധാവിമാര്‍ക്ക് ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കി.
ബീറ്റ് ഓഫിസര്‍മാരില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ജില്ലാ പൊലിസ് മേധാവിമാര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണം.
ഡിവൈ.എസ്.പിമാര്‍ ഏതെങ്കിലും അവധി ദിവസം തങ്ങളുടെ പ്രദേശത്തെ ഇതരസംസ്ഥാന തൊഴിലാളികളുടെ യോഗം വിളിച്ച് സുരക്ഷാ പ്രശ്‌നങ്ങളും പരാതികളും ചര്‍ച്ച ചെയ്യുന്നതിനും സംസ്ഥാന പൊലിസ് മേധാവി നിര്‍ദേശം നല്‍കി. ജില്ലാഭരണകൂടം, തൊഴില്‍വകുപ്പ് എന്നിവയുമായി സഹകരിച്ച് സാധ്യതയുള്ള സ്ഥലങ്ങളില്‍ അവരുടെ ഒത്തുചേരലും സാംസ്‌കാരിക പരിപാടികളും ആവിഷ്‌ക്കരിക്കാവുന്നതാണ്.
ഇതരസംസ്ഥാന തൊഴിലാളികള്‍ കേരളത്തില്‍ അതിക്രമങ്ങള്‍ക്ക് ഇരയാവുന്നു എന്ന തെറ്റായ സന്ദേശങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച സാഹചര്യത്തില്‍ അത്തരം തെറ്റിദ്ധാരണകള്‍ നീക്കുക എന്ന ലക്ഷ്യത്തോടെയാണ് പൊലിസ് പുതിയ സംരംഭത്തിന് രൂപം കൊടുത്തിട്ടുള്ളത്. ഇക്കാര്യത്തില്‍ ബന്ധപ്പെട്ട വകുപ്പുകളുടെയും പൊതുജനങ്ങളുടെയും സഹകരണവും സംസ്ഥാന പൊലിസ് മേധാവി നിര്‍ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."