ശമ്പളവും താമസസൗകര്യങ്ങളുമില്ല ജിദ്ദയില്‍ മലയാളികളടക്കം 13 ഇന്ത്യക്കാര്‍ ദുരിതത്തില്‍
റിയാദ്: ശമ്പളമോ ആവശ്യത്തിനു താമസസൗകര്യങ്ങളോ ഇല്ലാതെ ജിദ്ദയില്‍ മലയാളികളടക്കം 13 ഇന്ത്യക്കാര്‍ ദുരിതക്കയത്തില്‍. സെന്‍ എന്ന പേരില്‍ അറിയപ്പെടുന്ന അല്‍ റുവൈലി ട്രാന്‍സ്പോര്‍ട്ട് കമ്പനിയിലെ ജീവനക്കാരാണു ദുരിതക്കയത്തില്‍ കഴിയുന്നത്.
മലപ്പുറം, പാലക്കാട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍നിന്നുള്ള മലയാളികളടക്കമുള്ള തൊഴിലാളികളാണു ജിദ്ദയില്‍ അല്‍ഖുംറയിലെ ഗര്നിയയില് ദുരിതത്തില്‍ കഴിയുന്നത്. മാസങ്ങളായി ഇവര്‍ക്ക് മാന്യമായ രീതിയിലുള്ള ശമ്പളം നല്‍കിയിട്ട്. രണ്ടുവര്‍ഷം മുതല്‍ ആറുവര്‍ഷംവരെ ഇവിടെ ജോലി ചെയ്തവരാണ് ഇപ്പോള്‍ ദുരിതത്തില്പെട്ടിരിക്കുന്നത്.
കമ്പനി കോംപൗണ്ടില്‍ താമസിക്കുന്ന ഇവരില്‍നിന്ന് ഏതാനും ദിവസങ്ങള്‍ക്കുമുന്‍പ് വാഹങ്ങളുടെ പേപ്പറുകളും മറ്റും തിരിച്ചുവാങ്ങിയ ശേഷം കമ്പനിയില്‍നിന്ന് ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ശാരീരികപീഡനം വരെ ഇവര്‍ക്ക് ഇവിടെനിന്ന് ഏല്‍ക്കേണ്ടിവന്നതായും തൊഴിലാളികള്‍ വ്യക്തമാക്കി. ജിദ്ദ കോണ്‍സുലേറ്റില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥരെത്തി തൊഴിലാളികളുടെ ദുരിതം നേരിട്ടു മനസിലാക്കി.
ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്, ഇന്ത്യന്‍ എംബസി അംബാസഡര്‍ ജാവീദ് അഹമ്മദ്, എംബസി ഫസ്റ്റ് സെക്രട്ടറി നാരായണന്, കമ്മ്യൂണിറ്റി വെല്‍ഫെയര്‍ വിങ്ങിന്റെ അനില്‍ നോട്ടിയാല്‍ എന്നിവര്‍ക്കു പരാതി നല്കി അനുകൂല നീക്കത്തിനായി കാത്തിരിക്കുകയാണു തൊഴിലാളികള്‍. മറ്റു സാമൂഹിക പ്രവര്‍ത്തകരും ഇവരുടെ പ്രശ്ന പരിഹാരത്തിനായി സജീവമായി രംഗത്തുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."