അഫ്ഗാനില്‍ വീണ്ടും ഭീകരാക്രമണം; 15 സൈനിക കാഡറ്റുകള്‍ കൊല്ലപ്പെട്ടു
കാബൂള്‍: തുടര്‍ച്ചയായി മൂന്നാം ദിവസവും അഫ്ഗാനിസ്താനില്‍ ഭീകരാക്രമണം. തലസ്ഥാനമായ കാബൂളില്‍ നടന്ന ചാവേര്‍ ആക്രമണത്തില്‍ 15 സൈനിക കാഡറ്റുകള്‍ കൊല്ലപ്പെട്ടു. നാലുപേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇതോടെ ഒരാഴ്ചയ്ക്കിടെ വിവിധ ഭീകരാക്രമണങ്ങളിലായി അഫ്ഗാനില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 200 ആയി.
കാബൂളിലെ മാര്‍ഷല്‍ ഫഹീം സൈനിക അക്കാദമിയുടെ കവാടത്തിനടുത്താണു സ്ഫോടനമുണ്ടായത്. സംഭവത്തില്‍ ആരും ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല.
കഴിഞ്ഞ ദിവസം അഫ്ഗാനില്‍ രണ്ടു പള്ളികളില്‍ നടന്ന ചാവേര്‍ ആക്രമണത്തില്‍ 72 പേര് കൊല്ലപ്പെട്ടിരുന്നു. സെന്‍ട്രല്‍ ഗോര്‍ സുന്നി പള്ളിയിലും കാബൂളിലെ ശീഈ പള്ളിയിലുമാണു വെള്ളിയാഴ്ച ഭീകരാക്രമണം നടന്നത്.
ഒരാഴ്ചയ്ക്കിടെ രാജ്യത്ത് നടക്കുന്ന ആറാമത്തെ ഭീകരാക്രമണമാണ് ഇന്നലെ സൈനികകേന്ദ്രത്തില്‍ നടന്നത്. ഇതില്‍ കൂടുതലും സൈനികകേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നത്. വ്യാഴാഴ്ച കാണ്ഡഹാറിലെ സൈനികതാവളത്തില്‍ താലിബാന് നടത്തിയ ചാവേര്‍ സ്ഫോടനത്തില്‍ 43 സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ചൊവ്വാഴ്ചയും അഫ്ഗാനിലെ സൈനികതാവളങ്ങളെ ലക്ഷ്യമിട്ട് ഭീകരാക്രമണം നടന്നിരുന്നു.
മ്യൂണിക്കില്‍ കത്തിയാക്രമണം; പ്രതി അറസ്റ്റില്‍
മ്യൂണിക്ക്: ദക്ഷിണ മ്യൂണിക്കിലുണ്ടായ കത്തിയാക്രമണത്തിലെ പ്രതിയെ അറസ്റ്റ് ചെയ്തു. ഇയാളുടെ ആക്രമണത്തില്‍ നാലു പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. മറ്റു രണ്ടുപേര്‍ക്കെതിരേ ഇയാള്‍ ആക്രമണത്തിനു ശ്രമിച്ചതായി പൊലിസ് പറഞ്ഞു. പ്രതിയെ ചോദ്യം ചെയ്തുവരികയാണ്.
പരുക്കേറ്റവരില്‍ അഞ്ചു പുരുഷന്മാരും ഒരു സ്ത്രീയുമാണുള്ളതെന്ന് പൊലിസ് വ്യക്തമാക്കി. അതേസമയം യഥാര്‍ഥ പ്രതിയെയാണ് അറസ്റ്റ് ചെയ്തതെന്ന് സ്ഥിരീകരിക്കാന്‍ പൊലിസിന് സാധിച്ചിട്ടില്ല. ആക്രമണം നടത്തിയയാളുമായി ഇയാള്‍ക്കു സാദൃശ്യമുണ്ടെന്ന് മ്യൂണിക്ക് പൊലിസ് വക്താവ് മാര്‍ക്കസ് ഡാ ഗ്ലോറിയ മാര്‍ട്ടിന്‍സ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."