HOME
DETAILS
MAL
ബലാത്സംഗ ഇരയുടെ മൗനം ലൈംഗിക ബന്ധത്തിന് സമ്മതമായിരുന്നു എന്നതിന് തെളിവല്ല- ഡല്‍ഹി ഹൈക്കോടതി
backup
October 22 2017 | 07:10 AM
ന്യൂഡല്‍ഹി: ബലാത്സംഗത്തിന് ഇരയാവുന്നവരുടെ മൗനം ലൈംഗിക ബന്ധത്തിനുള്ള സമ്മതമായിരുന്നു എന്നതിനുള്ള തെളിവല്ലെന്ന് ഡല്‍ഹി ഹൈക്കോടതി. ഗര്‍ഭിണിയായ യുവതിയെ ബലാത്സംഗം ചെയ്തയാളുടെ പത്തു വര്‍ഷത്തെ തടവു ശിക്ഷ ശരിവെച്ചാണ് കോടതിയുടെ നിരീക്ഷണം.
വാദത്തിനിടെ യുവതിയുടെ മൗനം ചൂണ്ടിക്കാട്ടി അവരുടെ സമ്മതത്തോടെയായിരുന്നു എന്ന പ്രതിയുടെ പ്രതിരോധം ജസ്റ്റിസ് സംഗീത ദിംഗ്ര സെഗാള്‍ തള്ളി. പ്രതിയുടെ വാദം അംഗീകരിക്കാനാവില്ലെന്ന് അവര്‍ഡ ചൂണ്ടിക്കാട്ടി. സമ്മതത്തോടെയല്ലാത്ത ലൈംഗിക ബന്ധം എപ്പോഴാണെങ്കിലും ബലാത്സംഗ പരിധിധിയിലാണ് വരികയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."