ഗുജറാത്തില്‍ മോദിയുടെ വാഗ്ദാനപ്പെരുമഴ; 1140 കോടിയുടെ വികസന പദ്ധതി
അഹമ്മദാബാദ്: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഗുജറാത്തില്‍ വാഗ്ദാനപ്പെരുമഴയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. 1140 കോടിയുടെ വികസന പദ്ധതികളാണ് മോദി പ്രഖ്യാപിച്ചത്. ബി.ജെ.പി സ്വപ്നപദ്ധതിയായി കണക്കാക്കുന്ന ബറൂച്ചിലെ ദഹേജിനുമിടയിലുള്ള 615 കോടി രൂപയുടെ കടത്തു സര്‍വീസിന്റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു.
ഇന്ത്യയിലെ ഇത്തരത്തിലുള്ള ആദ്യ ഫെറി സര്‍വീസാണ് ഇതെന്ന് മോദി പറഞ്ഞു. ഭാവ്‌നഗര്‍ തുറമുഖത്തിന്റെ പഴയകാല പ്രൗഢി തിരിച്ച് കൊണ്ടുവരുമെന്നും മോദി പറഞ്ഞു.
ഭാവ്‌നഗര്‍, വഡോദര ജില്ലകളില്‍ നിരവധി പദ്ധതികളുടെ കല്ലിടല്‍ കര്‍മം മോദി നിര്‍വഹിക്കും.കൂടാതെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും മുനിസിപ്പാലിറ്റി ജീവനക്കാര്‍ക്കും ശമ്പള വര്‍ധന അടക്കമുള്ള ഒട്ടേറെ പ്രഖ്യാപനങ്ങള്‍ ഇന്നുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിക്കാത്തത് മോദിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ടാണെന്ന് ആരോപണമുണ്ട്. തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചാല്‍ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വരും. പിന്നീട് തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പ്രഖ്യാപിക്കാന്‍ സാധിക്കില്ല. അതിനാല്‍ ബി.ജെ.പിയുടെ സമ്മര്‍ദം മൂലമാണ് തീയതി പ്രഖ്യാപിക്കാത്തത് എന്നാണ് ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."