HOME
DETAILS

മാഹിയെ കേരളത്തില്‍ ലയിപ്പിക്കാന്‍ വൈകി

  
backup
October 24 2017 | 03:10 AM

mahi-kerala-article


ഇപ്പോഴും പോണ്ടിച്ചേരിയുടെ ഭാഗമായി നില്‍ക്കുന്ന മാഹിയെ കേരളത്തില്‍ ലയിപ്പിക്കുന്നതിനെ എതിര്‍ക്കുന്നതില്‍ യാതൊരു പ്രസക്തിയുമില്ല. ലയനസാധ്യതയെ തള്ളിക്കളയുന്നതില്‍ ദുരൂഹതയുണ്ട്.


മാഹിയെ കേരളത്തില്‍ ചേര്‍ക്കണമെന്ന് പറയുമ്പോഴൊക്കെ ഇന്നല്ലെങ്കില്‍ നാളെ ലയനം അനിവാര്യമാകുമെന്ന് രാഷ്ട്രീയനേതാക്കള്‍ പതിറ്റാണ്ടുകള്‍ക്ക് മുമ്പേ ചൂണ്ടിക്കാട്ടിയതാണ്.
മയ്യഴിപ്പുഴയുടെ ഇരുകരകളിലുമായി വടകര, തലശ്ശേരി, കൂത്ത്പറമ്പ് അസംബ്ലി മണ്ഡലങ്ങള്‍ അതിര് പറ്റി മുറിഞ്ഞുകിടപ്പാണ്. കേവലം ഒമ്പത് ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണമുള്ള മാഹി വിദേശമദ്യവ്യാപാരത്തിന്റെയും നികുതിവെട്ടിപ്പിന്റെയും ഇടത്താവളമെന്ന കുപ്രസിദ്ധി നേടിയെടുത്തിട്ടുണ്ട്.
ഭൂമിശാസ്ത്രപരമായും ഭാഷ, സംസ്‌കാരം, ആചാരം എന്നിവയെ അടിസ്ഥാനമാക്കിയും പണ്ടെന്നോ കേരളത്തോട് ചേരേണ്ടതാണ് മാഹി. പ്രാദേശിക താല്പര്യങ്ങളാലാണ് ഇത് നടക്കാതെപോയതെന്ന് സംസ്ഥാനതലത്തിലും ദേശീയതലത്തിലുമുള്ള നേതാക്കള്‍ക്ക് അറിയാം.


മാഹിയെ സ്‌നേഹിക്കുന്നതിന് പകരം മദ്യത്തെ സ്‌നേഹിക്കുകയും സ്വദേശത്തെ മാറോടണക്കുന്നതിന് പകരം വൈദേശികാധിപത്യത്തിന്റെ അച്ചാരം പറ്റി സുഖിക്കുകയും ചെയ്യുന്നത് നമുക്ക് അപമാനമാണ്. മാഹിയെ വിട്ടുപോകാത്ത ഫ്രഞ്ച് പൗരന്മാര്‍ക്ക് ഫ്രാന്‍സില്‍ വോട്ടവകാശവും കൈനിറയെ പെന്‍ഷനും ലഭിക്കുന്നുണ്ട്.
കുടുംബത്തെ പുലര്‍ത്താന്‍ വിദേശത്തേക്ക് പോയ പാവപ്പെട്ട കുടുംബാംഗങ്ങള്‍ ചാരക്കുറ്റം ചുമത്തി വേട്ടയാടപ്പെട്ടിട്ടുമുണ്ട്. പ്രകൃതിരമണീയമായ ഈ ടൂറിസ്റ്റ് കേന്ദ്രത്തെ ഭക്തിസാന്ദ്രമാക്കാന്‍ പള്ളിയും ക്ഷേത്രങ്ങളും ചര്‍ച്ചും വലിയ പങ്കാണ് വഹിക്കുന്നത്.


പെരുന്നാളും തിറയും നേര്‍ച്ചയും അനേകായിരങ്ങളെ മാഹിയിലേക്ക് ആകര്‍ഷിക്കുന്നു. സ്വാതന്ത്ര്യ സമരത്തിന്റെ സ്പന്ദനങ്ങള്‍ ഇവിടെ തുടിച്ചുനില്‍ക്കുന്നു. കേരള ഗാന്ധി ഐ.കെ കുമാരന്‍ മാസ്റ്ററുടെയും സ്വാതന്ത്ര്യസമര സേനാനിയും രക്തസാക്ഷിയുമായ ഉസ്മാന്‍ മാസ്റ്ററുടെയും ചരിത്രം അയവിറക്കുന്ന തലമുറക്ക് സഹിക്കാവുന്നതിലപ്പുറമാണ് ഇന്നത്തെ അവസ്ഥ. മലബാറിലെ ഈ ഉള്‍നാടന്‍ നഗരം മലയഴിയും മയ്യഴിക്കരയുമായിരുന്നു. ഫ്രഞ്ച് സാഹിബിന്റെ നാമധേയമായ മാഹി സ്വീകരിക്കാനാണ് കാലം വിധിക്കപ്പെട്ടത്.
മയ്യഴിയെ മനസ്സു കൊണ്ട് കാണുവാന്‍ ശീലിച്ച പലരും കാലയവനികക്കുള്ളില്‍ മറഞ്ഞു. എസ്.കെ പൊറ്റക്കാടും എം.വി ദേവനും ടി. ഉബൈദും മയ്യഴിയെക്കുറിച്ച് നടത്തിയ നിരീക്ഷണം പുതിയ തലമുറയെ അമ്പരപ്പിക്കും. മയ്യഴിയോളം പ്രശസ്തമായ മറ്റൊരു ദേശം കേരളത്തിലുണ്ടെങ്കില്‍ അത് കോവളം മാത്രമാണെന്ന് രേഖപ്പെടുത്തിയ നോവലിസ്റ്റ് എം. മുകുന്ദന്‍ ഈ പ്രശസ്തി കേരളത്തിന് കിട്ടാന്‍ ലയനകാര്യത്തില്‍ മുന്‍കൈയെടുക്കുമെന്ന് പ്രതീക്ഷിക്കട്ടെ.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ പൊലിസിന്റെ വാഹനനിരയിലേക്ക് ലൂസിഡ് എയർ ഗ്രാൻഡ് ടൂറിംഗ്

uae
  •  2 months ago
No Image

യുഎഇ; ഇന്ത്യൻ പാസ്പോർട്ട് സേവനങ്ങൾ അവതാളത്തിൽ; പാസ്പോർട്ട് സേവ പോർട്ടൽ തകരാറിൽ

uae
  •  2 months ago
No Image

ഡിജിപി പദവിയോ, അതോ രാഷ്ട്രീയ ലക്ഷ്യങ്ങളോ? ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ എം.ആര്‍ അജിത് കുമാറിനെതിരെ ഗുരുതര കണ്ടെത്തലുകള്‍

Kerala
  •  2 months ago
No Image

പാല്‍ ഉത്പാദന മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ഇനി ഒറ്റ പോര്‍ട്ടലിനു കീഴില്‍

Kerala
  •  2 months ago
No Image

ഹത്തയിൽ ടൂറിസം സീസൺ; സുരക്ഷാ മേഖലയിൽ ഒരുക്കങ്ങൾ പൂർത്തിയായി

uae
  •  2 months ago
No Image

ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള (ഡിഎംകെ) അന്‍വറിന്റെ പുതിയ പാര്‍ട്ടി; പ്രഖ്യാപനം നാളെ മഞ്ചേരിയില്‍

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-05-10-2024

PSC/UPSC
  •  2 months ago
No Image

ഇലക്ടറല്‍ ബോണ്ട് വിധിക്കെതിരായ പുനഃപരിശോധനാ ഹരജി; വിധിയില്‍ പിഴവില്ലെന്ന് വിലയിരുത്തി സുപ്രീം കോടതി തള്ളി

National
  •  2 months ago
No Image

തെറ്റിദ്ധാരണകള്‍ മാറിയെന്ന് ജിതിനും, മനാഫും; ഇരു കുടുംബങ്ങളും കൂടിക്കാഴ്ച്ച നടത്തി

Kerala
  •  2 months ago
No Image

ദുബൈ മെട്രോയിൽ ഇ സ്കൂട്ടർ നിരോധനം ആർ.ടി.എ പിൻവലിച്ചു

uae
  •  2 months ago