HOME
DETAILS

ചെമ്പരിക്ക ഖാസിയുടെ കൊലപാതകം: അന്വേഷണ സംഘത്തിനെതിരേ പ്രതിഷേധം കനക്കുന്നു

  
backup
October 25 2017 | 02:10 AM

chembarikka-quasi-murder-case-investigation-25-10-2017

 

കാസര്‍കോട്: സമസ്ത സീനിയര്‍ ഉപാധ്യക്ഷനും പ്രമുഖ മത പണ്ഡിതനും മംഗളൂരു ഉള്‍പ്പെടെ നൂറിലധികം മഹല്ലുകളുടെ ഖാസിയുമായിരുന്ന സി.എം അബ്ദുല്ല മൗലവിയുടെ കൊലപാതകവുമായി ബന്ധപ്പെട്ടുള്ള കേസന്വേഷണ സംഘത്തിനെതിരേ വീണ്ടും പ്രതിഷേധം കനക്കുന്നു. അബ്ദുല്ല മൗലവിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പുറത്തുവന്ന പുതിയ ഓഡിയോ സംഭാഷണങ്ങളാണ് ഇപ്പോള്‍ അന്വേഷണ സംഘത്തിനെതിരേ പൊതു സമൂഹത്തിനിടയില്‍ പ്രതിഷേധം കനക്കാന്‍ കാരണമായത്.

അബ്ദുല്ല മൗലവി കൊല്ലപ്പെട്ട ദിവസം മുതല്‍ സമൂഹത്തിന്റെ നാനാ തുറകളില്‍ ഉള്ളവര്‍ ഇതൊരു കൊലപാതകമാണെന്ന് ചൂണ്ടിക്കാട്ടിയിട്ടും ഇതൊന്നും മുഖവിലക്കെടുക്കാതെ ലോക്കല്‍ പൊലിസിലെ ഉദ്യോഗസ്ഥര്‍ നടത്തിയ അവിഹിത ഇടപെടലുകളാണ് കേസന്വേഷണത്തിന്റെ ഗതി മാറ്റിയതെന്ന് ആരോപണമുയര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് നടന്ന ജനകീയ സമരങ്ങളെതുടര്‍ന്ന് കേസന്വേഷണം വിവിധ ഏജന്‍സികള്‍ക്ക് കൈമാറിയെങ്കിലും ലോക്കല്‍ പൊലിസ് ഫയലില്‍ കുറിച്ച്‌വച്ച കാര്യം അതേപടി പകര്‍ത്തുന്ന രീതിയിലായി പിന്നീടങ്ങോട്ടുള്ള അന്വേഷണമെന്ന നാടകം.

കിട്ടാവുന്ന പ്രാഥമിക തെളിവുകള്‍ പോലും ശേഖരിക്കാതിരിക്കുകയും അന്വേഷണം മറ്റൊരു രീതിയിലേക്ക് വഴി തിരിച്ചു വിടാന്‍ ശ്രമിക്കുകയും ചെയ്ത പൊലിസ് ഉദ്യോഗസ്ഥര്‍ ഈ കേസിനെ എങ്ങിനെയെങ്കിലും തേയ്ച്ചുമായ്ച്ചു കളയാന്‍ ശ്രമിച്ചിരുന്നതായി മനസിലാക്കാന്‍ പാകത്തിലുള്ള ശബ്ദരേഖയാണ് കഴിഞ്ഞ ദിവസം പുറത്തു വന്നത്. ഇത് പൊതു സമൂഹത്തില്‍

സംഭവ സമയത്ത് ബേക്കല്‍ എസ്.ഐയായിരുന്ന സുമേഷ്, കാഞ്ഞങ്ങാട് സി.ഐ അഷ്‌റഫ്, ഡിവൈ.എസ്.പി ഹബീബ് റഹ്മാന്‍ എന്നിവരെ കേസില്‍ പ്രതികളാക്കി അന്വേഷണം നടത്തണമെന്ന് അബ്ദുല്ല മൗലവിയുടെ കുടുംബവും, വിവിധ ആക്ഷന്‍ കമ്മിറ്റികളും ഒട്ടനവധി തവണ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇക്കാര്യത്തില്‍ ബന്ധപ്പെട്ട അധികാരികള്‍ നടപടികളൊന്നും കൈക്കൊണ്ടിരുന്നില്ല. അതേസമയം, അന്വേഷണം ശരിയായ ദിശയില്‍ നടന്നാല്‍ ലോക്കല്‍ പൊലിസിലെ ഒരു എ.എസ്.ഐ ഉള്‍പ്പെടെ കേസില്‍ പ്രതിയാകുമെന്നും കഴിഞ്ഞ ദിവസം പുറത്ത് വന്ന ശബ്ദ രേഖയിലുണ്ടായിരുന്നു.

പുതിയ സംഭവ വികാസത്തോടെ ജില്ലയില്‍ ജാതിമത ഭേദമന്യേ പ്രതിഷേധം ശക്തമായിട്ടുണ്ട്. സര്‍വ്വ മതസ്ഥരാലും ആദരണീയനായ ഒരുഉന്നത പണ്ഡിതന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിട്ടും പൊതു സമൂഹം സംഭവ സമയത്ത് തന്നെ ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടും മുഖവിലക്കെടുക്കാന്‍ തയാറാകാത്ത ലോക്കല്‍ പൊലിസ് ഉദ്യോഗസ്ഥരെ കേസില്‍ പ്രതികളാക്കണമെന്ന ആവശ്യം ഇപ്പോള്‍ വീണ്ടും ശക്തമായിട്ടുണ്ട്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഇതുമായി ബന്ധപ്പെട്ടു പ്രക്ഷോഭങ്ങള്‍ തുടങ്ങാനുള്ള തയാറെടുപ്പിലാണ് വിവിധ ആക്ഷന്‍ കമ്മിറ്റികളും,സംഘടനകളും,പൊതു സമൂഹവും.

സംഭവുമായി ബന്ധപ്പെട്ടു കഴിഞ്ഞ ഏഴു വര്‍ഷത്തിലധികമായി കേസില്‍ നിയമ യുദ്ധം നടന്നു വരുന്നതിനിടയിലാണ് കേസില്‍ നിര്‍ണായകമാകാവുന്ന ഓഡിയോ സംഭാഷണം പുറത്തു വന്നത്.


വെളിപ്പെടുത്തല്‍ നടത്തിയത് പി.ഡി.പി നേതാവിനോട്

കാസര്‍കോട്: സമസ്ത സീനിയര്‍ ഉപാധ്യക്ഷനും ചെമ്പരിക്ക, മംഗഌരു ഉള്‍പ്പെടെ നൂറിലധികം മഹല്ലുകളുടെ ഖാസിയുമായ സി.എം അബ്ദുല്ല മൗലവിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പുറത്തു വന്ന വെളിപ്പെടുത്തല്‍ നടത്തിയത് പി.ഡി.പി നേതാവിനോട്. കാസര്‍കോട് പ്രസ് ക്ലബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് പി.ഡി.പി നേതാക്കള്‍ ഇക്കാര്യം അവകാശപ്പെട്ടത്.


പി.ഡി.പി കാസര്‍കോട് മണ്ഡലം പ്രസിഡന്റ് ഉമറുല്‍ ഫാറൂഖിനോട് ആദൂര്‍ പരപ്പ സ്വദേശിയും നീലേശ്വരത്ത് വിവാഹം കഴിക്കുകയും ചെയ്ത അഷ്‌റഫ് എന്നയാളാണ് ഇപ്പോഴത്തെ വെളിപ്പെടുത്തല്‍ നടത്തിയതെന്നാണു നേതാക്കള്‍ അറിയിച്ചത്.


ഇപ്പോള്‍ പുറത്തു വിട്ട ഓഡിയോ ക്ലിപ്പിങ് കൂടാതെ കേസുമായി ബന്ധപ്പെട്ട കൂടുതല്‍ ഓഡിയോ ക്ലിപ്പിങ് കൈവശമുണ്ടെന്നും ഇവ വിശദമായ നിയമോപദേശം തേടിയ ശേഷം സി.ബി.ഐ കോടതിയില്‍ സമര്‍പ്പിക്കുമെന്നും പി.ഡി.പി നേതാക്കള്‍ പറഞ്ഞു. ചെമ്പിരിക്ക ഖാസി കൊലപാതക കേസില്‍ പുതിയ വെളിപ്പെടുത്തല്‍ വന്നതിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി ഈ വിഷയത്തില്‍ ഇടപെടണം. കേസ് എന്‍.ഐ.എക്കു കൈമാറാന്‍ തയാറാവണമെന്നും നേതാക്കള്‍ പറഞ്ഞു.അക്യുപങ്ച്ചര്‍ ചികിത്സയുടെ മരുന്നുകളും ചവിട്ടിയടക്കുമള്ള വസ്തുക്കളുടെയും വില്‍പന നടത്തുന്നയാളാണ് അഷ്‌റഫ്.


വ്യാപാരവുമായി ബന്ധപ്പെട്ടാണ് അഷ്‌റഫിനെ പരിചയമെന്നും ഒരുമാസം മുന്‍പാണ് അഷ്‌റഫ് തന്നോട് വെളിപ്പെടുത്തല്‍ നടത്തിയതെന്നും ഉമറുല്‍ ഫാറൂഖ് പറഞ്ഞു. അഷ്‌റഫിന്റെ ജീവനു ഭീഷണിയുണ്ടെന്ന് പറഞ്ഞതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ അനുവാദത്തോടെയാണ് ഫോണ്‍ സംഭാഷണം റെക്കോഡ് ചെയ്തതെന്നും ഉമറുല്‍ ഫാറൂഖ് പറഞ്ഞു.
തുടര്‍ പ്രക്ഷോഭങ്ങളുടെ ഭാഗമായി ഖാസിയുടെ കൊലപാതകികളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് പി.ഡി.പി നടത്തുന്ന സമര സന്ദേശയാത്ര നവംബര്‍ ആറിനു ബന്തറില്‍ നിന്നാരംഭിച്ച് എട്ടിന് ചെമ്പിരിക്കയില്‍ സമാപിക്കും. ഇതിന്റെ ഭാഗമായി കാസര്‍കോട് ബി.എസ്.എന്‍.എല്‍ ഓഫിസിലേക്ക് മാര്‍ച്ചും കലക്ടറേറ്റ് പടിക്കല്‍ ധര്‍ണയും നടത്തും.
വെളിപ്പെടുത്തല്‍ സംബന്ധിച്ച് മുഖ്യമന്ത്രിക്കും ജില്ലാ പൊലിസ് മേധാവിക്കും പരാതി നല്‍കിയിട്ടുണ്ടെന്നും പി.ഡി.പി നേതാക്കള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ പി.ഡി.പി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ നിസാര്‍ മേത്തര്‍, എസ്.എം ബഷീര്‍, സംസ്ഥാന സെക്രട്ടറി ഗോപി കുതിരക്കാല്‍, ജില്ലാ പ്രസിഡന്റ് റഷീദ് മുട്ടുന്തല, ജില്ലാ സെക്രട്ടറി യൂനുസ് തളങ്കര, കാസര്‍കോട് മണ്ഡലം പ്രസിഡന്റ് ഉമറുല്‍ ഫാറൂഖ് തങ്ങള്‍ സംബന്ധിച്ചു.


വെളിപ്പെടുത്തല്‍ നടത്തിയയാളെ കുറിച്ച് വിവരമില്ല; റെക്കോര്‍ഡ് ചെയ്തയാള്‍ക്കതിരേ വധശ്രമവും

കാസര്‍കോട്: സമസ്ത സീനിയര്‍ ഉപാധ്യക്ഷനും ചെമ്പരിക്ക, മംഗഌരു ഉള്‍പ്പെടെ നൂറിലധികം മഹല്ലുകളുടെ ഖാസിയുമായ സി.എം അബ്ദുല്ല മൗലവിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പുറത്തു വന്ന വെളിപ്പെടുത്തല്‍ നടത്തിയയാളെ കുറിച്ച് ഇപ്പോള്‍ ഒരു വിവരവുമില്ല. കഴിഞ്ഞ ദിവസം ഓഡിയോ സംഭാഷണം പുറത്തു വന്നതിനുശേഷം ഇയാളെ കുറിച്ച് ഒരു വിവരവുമില്ലെന്നാണ് ഇയാളെ നിരന്തരം ബന്ധപ്പെട്ടിരുന്ന പി.ഡി.പി നേതാക്കള്‍ പറയുന്നത്.


ആദൂര്‍ പരപ്പ സ്വദേശിയും നീലേശ്വരത്ത് വിവാഹം കഴിക്കുകയും ചെയ്ത അഷ്‌റഫ് എന്നയാളാണ് പുതിയ വെളിപ്പെടുത്തല്‍ നടത്തിയത്. ഇയാളെ കുറിച്ച് അവരുടെ ബന്ധുക്കളോട് അന്വേഷിച്ചപ്പോള്‍ ഇയാളെ കുറിച്ച് ഒരു വിവരവുമില്ലെന്നാണു പറയുന്നത്. ജീവന് അപകടമുണ്ടെന്ന് വെളിപ്പെടുത്തലില്‍ പറഞ്ഞ സ്ഥിതിക്ക് ഇയാളെ കാണാനില്ലാത്ത കാര്യത്തിലും അന്വേഷണം നടത്തി വ്യക്തത വരുത്തണമെന്ന് പി.ഡി.പി നേതാക്കള്‍ ആവശ്യപ്പെട്ടു. ഒന്നുകില്‍ സി.ബി.ഐയുടെ കസ്റ്റഡിയില്‍, അതല്ലെങ്കില്‍ ഏതോ സംഘടനയുടെ കസ്റ്റഡിയില്‍ ഇയാള്‍ എത്തിയിരിക്കാമെന്നാണ് സംശയിക്കുന്നതെന്നാണ് പി.ഡി.പി നേതാക്കള്‍ പറയുന്നത്.

എന്നാല്‍ വെളിപ്പെടുത്തല്‍ നടത്തിയയാളെ കുറിച്ച് നിലവില്‍ അന്വേഷണം നടക്കുന്നില്ലെന്നും കാണാനില്ലെന്ന പരാതി ലഭിച്ചാല്‍ ഇക്കാര്യത്തില്‍ അന്വേഷണം നടത്തുമെന്നും കാസര്‍കോട് ജില്ലാ പൊലിസ് മേധാവി കെ.ജി സൈമണ്‍ 'സുപ്രഭാത ' ത്തോട് പറഞ്ഞു.


അതേസമയം, സി.എം അബ്ദുല്ല മൗലവിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പുറത്തു വന്ന വെളിപ്പെടുത്തല്‍ റെക്കോര്‍ഡ് ചെയ്തയാളെ വധിക്കാന്‍ ശ്രമം നടന്നുവെന്നു വെളിപ്പെടുത്തല്‍. പി.ഡി.പി കാസര്‍കോട് മണ്ഡലം പ്രസിഡന്റ് ഉമറുല്‍ ഫാറൂഖ് തങ്ങളെ വധിക്കാന്‍ ശ്രമം നടന്നുവെന്നാണു വെളിപ്പെടുത്തലുണ്ടായിരിക്കുന്നത്.
വെളിപ്പെടുത്തല്‍ നവ മാധ്യമങ്ങളില്‍ പ്രചരിക്കുന്നതിനു രണ്ടു ദിവസം മുന്‍പ് കാറില്‍ സഞ്ചരിക്കുകയായിരുന്ന ഉമറുല്‍ ഫാറൂഖ് തങ്ങളെയും സൃഹൃത്തിനെയും കോട്ടൂര്‍ വളവില്‍ വച്ച് സ്‌കോര്‍പ്പിയോ കാറിലെത്തിയ സംഘം വധിക്കാന്‍ ശ്രമിച്ചുവെന്നാണു പരാതി.


കാറിലെത്തിയ സംഘം തങ്ങള്‍ സഞ്ചരിച്ച കാര്‍ തടഞ്ഞു മൂന്നംഗ സംഘം ഇരുമ്പായുധങ്ങളുമായി എത്തിയെന്നും എന്നാല്‍ മറ്റു വാഹനങ്ങള്‍ കടന്നു പോകുകയായതിനാല്‍ സംഘം ശ്രമം ഉപേക്ഷിച്ചു രക്ഷപ്പെടുകയായിരുന്നെന്നുമാണ് ഉമറുല്‍ ഫാറൂഖ് തങ്ങള്‍ പറയുന്നത്. ഇതിനു ശേഷമാണ് വെളിപ്പെടുത്തല്‍ സംബന്ധിച്ച വിവരങ്ങള്‍ പെട്ടെന്നു പുറത്തു വിട്ടതെന്നും അദ്ദേഹം പറഞ്ഞു. ഇതു സംബന്ധിച്ച് ആദൂര്‍ പൊലിസില്‍ പരാതി നല്‍കിയതായും അന്വേഷണം നടക്കുന്നതായും അദ്ദേഹം പറഞ്ഞു.
'നമ്മള്‍ തമ്മില്‍ സംസാരിച്ച കാര്യങ്ങള്‍ പുറത്തായിട്ടുണ്ടെന്നും സൂക്ഷിക്കണമെന്നും' കേസില്‍ വെളിപ്പെടുത്തല്‍ നടത്തിയയാള്‍ പറഞ്ഞതിന്റെ തൊട്ടു പിറകെയാണു തനിക്കുനേരെ അക്രമശ്രമമുണ്ടായതെന്ന് ഉമറുല്‍ ഫാറൂഖ് തങ്ങള്‍ പറഞ്ഞു.

 


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹജ്ജ്: കൂടുതൽ തീർഥാടകർ മലപ്പുറത്ത്

Kerala
  •  23 days ago
No Image

പാലക്കാടന്‍ കോട്ടയില്‍ ബി.ജെ.പിയെ വിറപ്പിച്ച് രാഹുല്‍; ഭൂരിപക്ഷം ആയിരം കടന്നു 

Kerala
  •  23 days ago
No Image

ആധാര്‍കാര്‍ഡിലെ തിരുത്തലില്‍ കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി ആധാര്‍ അതോറിറ്റി;  പേരിലെ അക്ഷരം തിരുത്താന്‍ ഇനി ഗസറ്റ് വിജ്ഞാപനവും നിര്‍ബന്ധം

Kerala
  •  23 days ago
No Image

പാഠ്യപദ്ധതിയില്‍ സ്‌പോര്‍ട്‌സ് നിര്‍ബന്ധ വിഷയമായി പരിഗണിക്കണം: കായിക മന്ത്രി

Kerala
  •  23 days ago
No Image

കാഞ്ഞിരപ്പള്ളിയില്‍ വിരണ്ടോടിയ കാള സ്‌കൂട്ടര്‍ യാത്രികനെ ഇടിച്ചു വീഴ്ത്തി

Kerala
  •  23 days ago
No Image

ജാര്‍ഖണ്ഡില്‍ ഇന്‍ഡ്യാ മുന്നേറ്റം; മഹാരാഷ്ട്രയില്‍ എന്‍.ഡി.എ

National
  •  23 days ago
No Image

പാലക്കാടന്‍ കോട്ടയില്‍ ബി.ജെ.പിയെ വിറപ്പിച്ച് രാഹുല്‍; ഭൂരിപക്ഷം ആയിരം കടന്നു

Kerala
  •  23 days ago
No Image

പാര്‍ലമെന്റ് സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കം; വഖഫ് ബില്‍, അദാനി, മണിപ്പൂര്‍... ചര്‍ച്ചക്ക് വിഷയങ്ങളേറെ 

National
  •  23 days ago
No Image

വോട്ടെണ്ണി തുടങ്ങി, വയനാട്, പാലക്കാട്.ചേലക്കര ആര്‍ക്കൊപ്പം?;മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും 'ഇന്‍ഡ്യ' തിളങ്ങുമോ? അറിയാന്‍ ഇനി മണിക്കൂറുകള്‍

Kerala
  •  23 days ago
No Image

വൈദ്യുതി നിരക്ക് വർധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി

Kerala
  •  23 days ago