ഒടുവില്‍ ഗുജറാത്തില്‍ തെരഞ്ഞെടുപ്പായി: ഡിസംബര്‍ ഒന്‍പതിനും പതിനാലിനും; വോട്ടെണ്ണല്‍ 18 ന്
ന്യൂഡല്‍ഹി: ഗുജറാത്ത് തെരഞ്ഞെടുപ്പു തിയതി തെരഞ്ഞെടുപ്പു കമ്മിഷന്‍ പ്രഖ്യാപിച്ചു. രണ്ടു ഘട്ടമായി തെരഞ്ഞെടുപ്പ് നടക്കും. ആദ്യഘട്ടം ഡിസംബര്‍ ഒന്‍പതിനു നടക്കും. ഡിസംബര്‍ പതിനാലിനാണ് രണ്ടാംഘട്ടം. വോട്ടെണ്ണല്‍ 18 ന്. മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണര്‍ അചല്‍ കുമാര്‍ ജോതിയാണ് വാര്‍ത്താസമ്മേളനത്തില്‍ തിയതി പ്രഖ്യാപിച്ചത്.
നേരത്തേ ഗുജറാത്തിനെ ഒഴിവാക്കി ഹിമാചല്‍പ്രദേശിലെ തിരഞ്ഞെടുപ്പു തിയതി മാത്രം പ്രഖ്യാപിച്ചത് വിവാദമായിരുന്നു. അടുത്തവര്‍ഷം ജനുവരിയില്‍ ഹിമാചല്‍ പ്രദേശിനൊപ്പം ഗുജറാത്തിലെയും സര്‍ക്കാരിന്റെ കാലാവധി അവസാനിക്കുമെങ്കിലും ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാതിരുന്നതില്‍ ദുരൂഹതയുണ്ടെന്നു പ്രതിപക്ഷം ആരോപിച്ചിരുന്നു. സാധാരണഗതിയില്‍ സര്‍ക്കാരുകളുടെ കാലാവധി അവസാനിക്കാന്‍ മൂന്നുനാലു മാസം വരെ ഉള്ള സംസ്ഥാനങ്ങളില്‍ ഒന്നിച്ചു തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ രീതി.
പ്രധാനമന്ത്രിയുടെ ഗുജറാത്ത് സന്ദര്‍ശനത്തിനു ശേഷം പ്രഖ്യാപനം നടത്തുന്നത് സര്‍ക്കാറിനു പദ്ധതികള്‍ പ്രഖ്യാപിക്കാനാണെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ വിമര്‍ശിച്ചിരുന്നു. ഗുജറാത്തില്‍ എത്തിയ മോദി വന്‍ വികസന പദ്ധതികളാണ് സംസ്ഥാനത്തിനു വേണ്ടി സമര്‍പ്പിച്ചത്.
ഗുജറാത്തിനെ ഒഴിച്ചുനിര്‍ത്തി ഹിമാചല്‍പ്രദേശിലെ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ച തെരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടിയെച്ചൊല്ലി ബി.ജെ.പിയും കോണ്‍ഗ്രസും ഏറ്റുമുട്ടിയിരുന്നു. കമ്മിഷന്റെ മേല്‍ ബി.ജെ.പി സമ്മര്‍ദം ചെലുത്തുകയാണെന്നും കമ്മിഷന്റെ അധികാരത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇടപെടേണ്ട സകലപരിധിയും ബി.ജെ.പി ലംഘിച്ചിരിക്കുകയാണെന്നും കോണ്‍ഗ്രസ് വക്താവ് അഭിഷേക് മനു സിങ്‌വി ആരോപിച്ചിരുന്നു.
തെരഞ്ഞെടുപ്പു കമ്മിഷന്റെ മേല്‍ നിന്ദ്യമായ സമ്മര്‍ദ തന്ത്രം പ്രയോഗിക്കുകയാണ് മോദിസര്‍ക്കാര്‍. ഹിമാചല്‍ പ്രദേശിലെ തെരഞ്ഞെടുപ്പ് പ്രഖ്യാപനം പുറത്തുവന്ന് പത്തുമിനിറ്റിനുള്ളില്‍ ഗുജറാത്ത് സര്‍ക്കാര്‍ കോടികളുടെ പ്രഖ്യാപനങ്ങള്‍ നടത്തി. സര്‍ക്കാരിനെതിരേ വിവിധ വിഷയങ്ങളുന്നയിച്ച പ്രക്ഷോഭരംഗത്തുള്ള പട്ടേല്‍, വാല്‍മീകി സമുദായങ്ങള്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും റിയല്‍ എസ്‌റ്റേറ്റ് ലോബിക്കും അനുകൂലമാകുന്ന വിധത്തിലുള്ളതാണ് സര്‍ക്കാരിന്റെ പുതിയ പ്രഖ്യാപനങ്ങള്‍. എന്തിനായിരുന്നു ഇത്തരത്തിലുള്ള ധൃതിപിടിച്ചുള്ള പ്രഖ്യാപനമെന്നും സിങ്‌വി ചോദിച്ചിരുന്നു.
ഗുജറാത്തില്‍ ബി.ജെ.പി വലിയ പ്രതിസന്ധിയെയാണ് നേരിടുന്നതെന്ന് വ്യക്തമാക്കുന്നതാണ് ഈ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വൈകിപ്പിച്ചതിനു പിന്നിലെന്നും കോണ്‍ഗ്രസ് പ്രതികരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."