തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റം: സര്‍ക്കാര്‍ നിയമോപദേശം തേടും
തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സര്‍ക്കാര്‍ നിയമോപദേശം തേടാനൊരുങ്ങുന്നു.
നടപടി വൈകിപ്പിക്കാനുള്ള മുഖ്യമന്ത്രിയുടെ ശ്രമം തുടരുകയാണ്. തോമസ് ചാണ്ടി കായല്‍ കൈയേറി റിസോര്‍ട്ട് നിര്‍മിച്ചെന്ന പരാതിയില്‍ ആലപ്പുഴ ജില്ലാ കളക്ടര്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. ഈ റിപ്പോര്‍ട്ടാണ് ഇന്നത്തെ മന്ത്രിസഭായോഗം പരിഗണിക്കാതെ കൂടുതല്‍ നിയമോപദേശത്തിനായി വിടുന്നത്.
റിപ്പോര്‍ട്ടിന്മേല്‍ എ.ജിയോട് അഭിപ്രായം തേടാനാണ് മുഖ്യമന്ത്രി തീരുമാനം. അതിനാല്‍ തന്നെ കായല്‍ കൈയേറ്റ വിഷയത്തില്‍ സമ്മര്‍ദത്തിലായ സര്‍ക്കാര്‍ നിയമോപദേശം തേടിയ ശേഷമായിരിക്കും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക.
മന്ത്രിയുടെ ഉടമസ്ഥതയിലുള്ള വാട്ടര്‍ വേള്‍ഡ് ടൂറിസം കമ്പനി നിയമലംഘനം നടത്തിയെന്നാണ് കളക്ടര്‍ ടി.വി അനുപമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. എന്നാല്‍ ഈ വിഷയത്തില്‍ മുന്നണിയിലെ നേതാക്കളില്‍ നിന്നു തന്നെ വ്യക്തമായ പ്രതികരണങ്ങള്‍ ഉണ്ടായിട്ടില്ല.
മാത്രമല്ല, തോമസ് ചാണ്ടിയെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചു പോന്നത്. എല്‍.ഡി.എഫിന്റെ ജനജാഗ്രതാ യാത്ര നടക്കുന്ന വേളയായതിനാല്‍ തന്നെ മുന്നണിക്ക് തലവേദനയായി മാറിയിരിക്കുകയാണ് കേസ്. കേസില്‍ നടപടി വൈകിപ്പിക്കാന്‍ വേണ്ടിയാണ് എ.ജിയോട് സര്‍ക്കാര്‍ നിയമോപദേശം തേടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."