കലക്ടര്‍മാരോട് മുഖ്യമന്ത്രി; നവകേരളം പദ്ധതികളില്‍ കാലതാമസം പാടില്ല
തിരുവനന്തപുരം: നവകേരളം കര്‍മ്മ പദ്ധതിയില്‍വരുന്ന നാലു മിഷനുകളുടെ പരിപാടികള്‍ സമയബന്ധിതമായി നടപ്പാക്കണമെന്ന് കലക്ടര്‍മാരോട് മുഖ്യമന്ത്രി പിണറായി വിജയന്. കലക്ടര്‍മാരുടെയും വകുപ്പു തലവന്മാരുടെയും വാര്‍ഷികയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തീരുമാനം എടുക്കുന്നതില്‍ കാലതാമസം ഉണ്ടാവാന്‍ പാടില്ല. ജില്ലാ മജിസ്ട്രേറ്റുമാര്‍ എന്ന നിലയിലുള്ള ഉത്തരവാദിത്വം നിറവേറ്റുന്നതിലും കലക്ടര്‍മാര്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി യോഗത്തില്‍ വ്യക്തമാക്കി.
വിവിധ വകുപ്പുകളുമായുള്ള ഏകോപനം ശക്തിപ്പെടുത്താന്‍ ജില്ലാ കലക്ടര്‍മാര്‍ ശ്രദ്ധിക്കണം. പഞ്ചായത്തുകളുമായും നഗരസഭകളുമായും കൂടുതല്‍ യോജിപ്പോടെ പ്രവര്‍ത്തിക്കാന്‍ വകുപ്പുകള്‍ക്ക് കഴിയണം. ഈ വിഷയത്തില്‍ കലക്ടര്‍മാര്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കണം.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്നുള്ള ചികിത്സാസഹായം അര്‍ഹമായ തോതില്‍ ലഭ്യമാക്കുന്നതിന ് ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."