HOME
DETAILS

ജനജാഗ്രതാ യാത്ര: കോടിയേരി സഞ്ചരിച്ചത് ഹവാല നേതാവിന്റെ കാറിലെന്ന് ആരോപണം അന്വേഷിക്കണമെന്ന് മുസ്‌ലിംലീഗ്

  
backup
October 26 2017 | 01:10 AM

%e0%b4%9c%e0%b4%a8%e0%b4%9c%e0%b4%be%e0%b4%97%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%be-%e0%b4%af%e0%b4%be%e0%b4%a4%e0%b5%8d%e0%b4%b0-%e0%b4%95%e0%b5%8b%e0%b4%9f%e0%b4%bf%e0%b4%af%e0%b5%87%e0%b4%b0


കോഴിക്കോട്: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നയിക്കുന്ന ജനജാഗ്രതായാത്ര വിവാദത്തില്‍. ഹവാല-സ്വര്‍ണക്കടത്തു കേസുകളില്‍ പൊലിസ് മുന്‍പ് അറസ്റ്റ് ചെയ്ത പ്രതി കാരാട്ട് ഫൈസലിന്റെ ആഡംബര കാറില്‍ യാത്ര ചെയ്‌തെന്ന ആരോപണമാണ് പുതിയ വിവാദത്തിന് വഴിതെളിയിച്ചിരിക്കുന്നത്.
കോഴിക്കോട് ജില്ലയിലെ കൊടുവള്ളിയില്‍ ഇന്നലെ നല്‍കിയ സ്വീകരണത്തിലാണ് കോടിയേരി വിവാദ യാത്ര നടത്തിയത്. ഫൈസലിന്റെ ഉടമസ്ഥതയിലുള്ള ബി.എം.ഡബ്ല്യു കാറാണ് ഇതിനായി ഉപയോഗിച്ചത്. പ്രമാദമായ കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ റവന്യൂ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്ത പ്രതിയാണ് ഫൈസല്‍. കൊടുവള്ളി മുനിസിപ്പാലിറ്റിയിലെ സി.പി.എം പ്രതിനിധികൂടിയാണ് ഇയാള്‍.
ഹവാല കേസ് പ്രതിയുടെ വാഹനത്തില്‍ കോടിയേരി യാത്ര ചെയ്തത് അന്വേഷിക്കണമെന്നും ഹവാല ഇടപാടുകാരുടെ സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് കോടിയേരി യാത്ര നടത്തുന്നതെന്നും മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി എം.സി മായിന്‍ ഹാജിയും യൂത്ത്‌ലീഗ് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരവും പറഞ്ഞു. കാരാട്ട് റസാഖ് എം.എല്‍.എ യുടെ മകന്‍ പൊലിസിന്റെ സഹായത്തോടെ ഹവാലയുടെ അധോലോക നേതാവായത് അന്വേഷിക്കണമെന്നും നേതാക്കള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
എന്നാല്‍ കോടിയേരി ബാലകൃഷ്ണന്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍ കാരാട്ട് ഫൈസലിന്റെ കാറില്‍ യാത്രചെയ്തതിനെ തെറ്റിദ്ധാരണ പരത്തുന്ന രീതിയില്‍ ചിത്രീകരിക്കാനാണ് ബി.ജെ.പിയോടൊപ്പം ചേര്‍ന്ന് ചില കേന്ദ്രങ്ങള്‍ ശ്രമിക്കുന്നതെന്ന് പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുന്‍ മന്ത്രി എം.ടി പത്മ അന്തരിച്ചു

Kerala
  •  a month ago
No Image

എക്‌സാലോജിക്-സി.എം.ആര്‍.എല്‍ ഇടപാട്; സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ അന്വേഷണ ഏജന്‍സിക്ക് സമയം അനുവദിച്ച് ഹൈക്കോടതി

Kerala
  •  a month ago
No Image

2013 ലെ വഖഫ് ഭേദഗതിക്ക് മുന്‍കാല പ്രാബല്യമില്ല;  കേസ് റദ്ദാക്കി ഹൈക്കോടതി

Kerala
  •  a month ago
No Image

സംസ്ഥാനത്ത് അഞ്ച് ദിവസം മഴയ്ക്ക് സാധ്യത: വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

ഗസ്സ, ലബനാന്‍ ആക്രമണം നിര്‍ത്തണമെന്ന് അറബ്, ഇസ്‌ലാമിക് ഉച്ചകോടി; ട്രംപിന് കത്തയക്കും

International
  •  a month ago
No Image

ജനങ്ങളില്‍ നിന്നുള്ള എതിര്‍പ്പ് രൂക്ഷം; ഇസ്‌റാഈലിനുള്ള ബുള്‍ഡോസറുകളുടെ വിതരണം മരവിപ്പിച്ച് യു.എസ് 

International
  •  a month ago
No Image

സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ അധ്യാപകരുടെ മത്സരത്തില്‍ ഈവ ടീച്ചര്‍ക്ക് ഇരട്ടി മധുരം

Kerala
  •  a month ago
No Image

സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ചരിത്രമെഴുതി മലപ്പുറം

Kerala
  •  a month ago
No Image

പനിയെയും എതിരാളിയെയും തോൽപ്പിച്ച് ഏയ്ഞ്ചൽ

Kerala
  •  a month ago
No Image

കോടതി കയറി ഹാമര്‍ത്രോ

Kerala
  •  a month ago