HOME
DETAILS
MAL
ഗുജറാത്തിലും ഹിമാചലിലും ബി.ജെ.പി അനായാസ ജയം നേടുമെന്ന് സര്‍വേ
backup
October 26 2017 | 01:10 AM
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ച ഗുജറാത്തിലും ഹിമാചല്‍പ്രദേശിലും ബി.ജെ.പി അനായാസ ജയം നേടുമെന്ന് സര്‍വേ. ഇന്ത്യാ ടുഡേ- ആക്സിസ് സര്‍വേയിലാണ് ഇരുസംസ്ഥാനങ്ങളിലും ബി.ജെ.പിയുടെ വിജയം പ്രവചിച്ചത്. സര്‍വേ പ്രകാരം ഹിമാചല്‍പ്രദേശിലെ 68 അംഗ അസംബ്ലിയില്‍ 43 മുതല്‍ 47 വരെ സീറ്റുകളാണ് ബി.ജെ.പി നേടുക. കോണ്‍ഗ്രസിന് 21 മുതല്‍ 25 വരെ സീറ്റുകളാവും ലഭിക്കുക.
രാഷ്ട്രീയപരമായി ഏറെ പ്രാധാന്യമുള്ള ഗുജറാത്ത് നിയമസഭാതെരഞ്ഞെടുപ്പില്‍ ബി.ജെ.പി 115 മുതല്‍ 125 വരെ സീറ്റുകളില്‍ വിജയിക്കുമെന്നാണ് സര്‍വേ ഫലം പറയുന്നത്. കോണ്‍ഗ്രസിന് ഇവിടെ 57 മുതല്‍ 65 വരെ സീറ്റുകളാവും ലഭിക്കുക. ഇവിടെ 48 ശതമാനം വോട്ടുകള്‍ ബി.ജെ.പി നേടുമ്പോള്‍ 38 ശതമാനം വോട്ടുകളാവും കോണ്‍ഗ്രസിന് ലഭിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."