സൊഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍: 16 പേര്‍ക്കെതിരേ കുറ്റംചുമത്തി
ന്യൂഡല്‍ഹി: സൊഹ്‌റാബുദ്ദീന്‍ ശൈഖിനെയും തുള്‍സിറാം പ്രജാപതിയെയും വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയ കേസില്‍ 16 പ്രതികള്‍ക്കെതിരേയും പൊലിസ് കുറ്റംചുമത്തി. കൊലപാതകം, തട്ടിക്കൊണ്ടുപോവല്‍, ക്രിമിനല്‍ഗൂഢാലോചന, തെളിവുനശിപ്പിക്കല്‍ തുടങ്ങിയ ഇന്ത്യന്‍ കുറ്റകൃത്യനിയമത്തിലെ (ഐ.പി.സി) വിവിധവകുപ്പുകളും ആയുധനിയമപ്രകാരമുള്ള വകുപ്പുകളും പ്രകാരമാണ് പ്രതികള്‍ക്കെതിരേ മുംബൈയിലെ പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി സുനില്‍കുമാര്‍ ശര്‍മ കുറ്റംചുമത്തിയത്.
16 പേര്‍ക്കെതിരെയാണ് ഇപ്പോള്‍ കുറ്റംചുമത്തിയതെന്നും ബാക്കിയുള്ളവരുടെ ഹരജികള്‍ മേല്‍ക്കോടതി മുന്‍പാകെ ഉള്ളതിനാല്‍ അവരുടെ കാര്യത്തില്‍ പിന്നീട് തീരുമാനമെടുക്കുമെന്നും കോടതി അറിയിച്ചു.
കുറ്റംചുമത്തപ്പെട്ട 16 പ്രതികളും നിരപരാധികളാണെന്ന് വാദിച്ചിരുന്നെങ്കിലും കോടതി അംഗീകരിച്ചില്ല. സാഹചര്യതെളിവുകള്‍, സാക്ഷിമൊഴികള്‍, കുറ്റപത്രത്തിലെ രേഖകള്‍ തുടങ്ങിയവ അടിസ്ഥാനമാക്കിയാണ് പ്രതികള്‍ക്കെതിരേ കുറ്റംചുമത്തിയതെന്നും കോടതി അറിയിച്ചു.
ഇരുവിഭാഗത്തിന്റെയും വാദം വിശദമായി തന്നെ കേട്ട ശേഷം ഒരു കേസ് എല്ലാതെളിവുകളോടെയും പൂര്‍ത്തിയാവുന്നു. കേസില്‍ പ്രതികള്‍ക്കെതിരേ ശക്തമായ തെളിവുകള്‍ നിലനില്‍ക്കുന്നുണ്ടെന്നും കോടതി വ്യക്തമാക്കി.
കേസില്‍ നിന്ന് ആരോഗ്യപരമായ കാരണങ്ങളാല്‍ ഒഴിവാക്കിതരണമെന്ന ഗുജറാത്ത് മുന്‍ ഡിവൈ.എസ്.പി രമണ്‍ഭായ് പട്ടേലിന്റെ അപേക്ഷ കോടതി പരിഗണിച്ചു. കോടതിയില്‍ ഹാജരാവാതിരുന്ന ഗുജറാത്ത് പൊലിസ് ഉദ്യോഗസ്ഥരായിരുന്ന രാജേന്ദ്ര ജിര്‍വാലയുടെയും ആശിഷ് പാണ്ഡ്യയുടെയും കാര്യത്തില്‍ പിന്നീട് തീരുമാനമെടുക്കുമെന്നും കോടതി അറിയിച്ചു. ഇവരെക്കൂടാതെ ഏഴുപേര്‍ക്കെതിരായ കേസില്‍കൂടി അടുത്ത വാദംകേള്‍ക്കലില്‍ തീരുമാനമാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."