ഗുജറാത്ത് തെരഞ്ഞെടുപ്പ് പൊതുതെരഞ്ഞെടുപ്പിനു മുന്‍പുള്ള അവസാന ബലപരീക്ഷണം
ന്യൂഡല്‍ഹി: 2019 ലെ പൊതുതെരഞ്ഞെടുപ്പിനു മുമ്പ് രാജ്യത്തെ പ്രബലരാഷ്ട്രീയ ശാക്തികചേരികളായ ബി.ജെ.പിയും കോണ്‍ഗ്രസ്സും നേരിട്ട് ഏറ്റുമുട്ടുന്ന ഏറ്റവും വാശിയേറിയ തെരഞ്ഞെടുപ്പാവും ഗുജറാത്ത് നിയമസഭാതെരഞ്ഞെടുപ്പ്. ഈ വര്‍ഷമാദ്യം നടന്ന ഉത്തര്‍പ്രദേശ് നിയമസഭാതെരഞ്ഞെടുപ്പിനേക്കാള്‍ പ്രധാനനമമന്ത്രി നരേന്ദ്രമോദിക്കും ബി.ജെ.പിക്കും നിര്‍ണായകമാണു ഗുജറാത്ത് ഫലം.
ബി.ജെ.പി തുടര്‍ച്ചയായി അധികാരത്തിലേറിയ ഗുജറാത്തില്‍ കണക്കുപ്രകാരം പ്രതിപക്ഷം ദുര്‍ബലമാണെങ്കിലും ഭരണവിരുദ്ധ വികാരവും സര്‍ക്കാരിനെതിരായ ഐക്യവും ബി.ജെ.പിയെ ഭയപ്പെടുത്തുന്നുണ്ട്. ജി.എസ്.ടി, നോട്ട് നിരോധനം തുടങ്ങിയ കേന്ദ്രസര്‍ക്കാരിന്റെ തീരുമാനങ്ങള്‍ക്കെതിരേ വലിയരീതിയില്‍ പ്രക്ഷോഭം നടന്ന സംസ്ഥാനംകൂടിയാണു ഗുജറാത്ത്.
കോണ്‍ഗ്രസിന് തിരിച്ചുവരാനുള്ള അവസരം എന്നതിനപ്പുറം പാര്‍ട്ടി ദേശീയാധ്യക്ഷനായി അവരോധിക്കപ്പെടാനിരിക്കുന്ന രാഹുല്‍ഗാന്ധിയുടെ നേതൃശേഷി തെളിയിക്കാനുള്ള സമയംകൂടിയാണിത്. രാഹുല്‍ തനിച്ചാണ് ബി.ജെ.പിയെ വെല്ലുവിളിച്ചു പ്രചാരണത്തിനു നേതൃത്വം നല്‍കുന്നത്. സംസ്ഥാനത്തെ പ്രബലജാതിഘടകങ്ങള്‍ തങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ തീരുമാനിച്ചതു കോണ്‍ഗ്രസ്സിന്റെ പ്രതീക്ഷ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
ഗുജറാത്ത്, ഹിമാചല്‍പ്രദേശ് നിയമസഭകളുടെ കാലാവധി ജനുവരവിയിലാണ് അവസാനിക്കുന്നത്. എന്നിട്ടും ഗുജറാത്തിനെ മാറ്റിനിര്‍ത്തി ഹിമാചല്‍പ്രദേശിലെ തെരഞ്ഞെടുപ്പു തിയ്യതി മാത്രമായിരുന്നു കമ്മിഷന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നത്. ഇതു വ്യാപകപ്രതിഷേധത്തിന് കാരണമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."