ഹിതപരിശോധനാ ഫലം റദ്ദാക്കാന്‍ സന്നദ്ധരായി കുര്‍ദ് സര്‍ക്കാര്‍
ബഗ്ദാദ്: സ്വതന്ത്ര രാഷ്ട്രത്തിനായി നടത്തിയ ഹിത പരിശോധനാ ഫലം റദ്ദാക്കാന്‍ സന്നദ്ധത അറിയിച്ച് കുര്‍ദ് സര്‍ക്കാര്‍. കുര്‍ദ് മേഖലയില്‍ ഭരണം നടത്തുന്ന പ്രത്യേക സര്‍ക്കാരായ കുര്‍ദിഷ് റീജ്യനല്‍ സര്‍ക്കാരാണ് (കെ.ആര്‍.ജി)ഹിത പരിശോധനാ ഫലം റദ്ദാക്കാന്‍ ഇന്നലെ താല്‍പര്യം പ്രകടിപ്പിച്ചത്. ഇറാഖ് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ കുര്‍ദ് സൈന്യത്തിനെതിരേ ശക്തമായ പോരാട്ടം നടക്കുന്നതിനിടെയാണ് അനുരഞ്ജന തീരുമാനവുമായി കുര്‍ദ് സര്‍ക്കാര്‍ രംഗത്തെത്തുന്നത്.
കുര്‍ദ് മേഖലയില്‍ നടക്കുന്ന സൈനിക ഓപറേഷനുകള്‍ അവസാനിപ്പിച്ച് ഉടന്‍ വെടിനിര്‍ത്തലിന് തയാറാണ്. തുടര്‍ച്ചയായ ആക്രമണങ്ങള്‍ ഒരു വിഭാഗത്തെയും വിജയത്തിലേക്ക് നയിക്കില്ല. രാജ്യത്തെ കൂടുതല്‍ തകര്‍ച്ചയ്ക്ക് മാത്രമേ ഇത് കാരണമാവൂ. ആക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ ഇരു സര്‍ക്കാരുകള്‍ക്കും ഉത്തരവാദിത്വമുണ്ടെന്നും സംഘര്‍ഷം നടക്കുന്ന പ്രദേശങ്ങളില്‍ ഗുരുതര അന്തരീക്ഷമാണുള്ളതെന്നും കുര്‍ദ് സര്‍ക്കാര്‍ പ്രസ്താവനയില്‍ അറിയിച്ചു.
സ്വയംഭരണ അവകാശമുള്ള കുര്‍ദ് സര്‍ക്കാര്‍ സെപ്റ്റംബര്‍ 25ന് ആണ് സ്വതന്ത്ര രാഷ്ട്രത്തിനായുള്ള ഹിതപരിശോധന നടത്തിയത്. ഈ നീക്കം പിന്‍വലിക്കണമെന്ന് ഇറാഖിന് പുറമെ യു.എസ് ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ കുര്‍ദ് സര്‍ക്കാരിനോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തീരുമാനവുമായി മുന്നോട്ട് പോവുകയായിരുന്നു. ഇസ്‌റാഈല്‍ മാത്രമായിരുന്നു ഹിത പരിശോധനാ തീരുമാനത്തെ പിന്തുണച്ചിരുന്നത്. വോട്ടെടുപ്പില്‍ പങ്കെടുത്ത കുര്‍ദ് മേഖലയിലെ 80 ശതമാനം വോട്ടര്‍മാരില്‍ 90 ശതമാനം പേരും സ്വതന്ത്രരാഷ്ട്രത്തെ പിന്തുണച്ചിരുന്നു.
ഹിത പരിശോധന നടന്നതോടെയാണ് ഇറാഖ് സര്‍ക്കാരിന്റെയും കുര്‍ദ് സൈന്യത്തിന്റെയും ഇടയില്‍ രൂക്ഷമായ സംഘര്‍ഷങ്ങള്‍ ആരംഭിച്ചത്. അതിനിടെ കുര്‍ദിസ്ഥാന്‍ പ്രസിഡന്റ് സ്ഥാനത്തുനിന്ന് ഒഴിയാന്‍ പ്രസിഡന്റ് മസൂദ് ബര്‍സാനിയോട് പ്രതിപക്ഷ സംഘം കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. കുര്‍ദ് സര്‍ക്കാര്‍ ഇറാഖില്‍ ഉടന്‍ ലയിപ്പിച്ചില്ലെങ്കില്‍ മേഖലയില്‍ കൂടുതല്‍ ഗുരുതര അവസ്ഥയിലേക്കാണ് നയിക്കുകയെന്ന് അവര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
എന്നാല്‍ ഹിത പരിശോധനാ ഫലം റദ്ദാക്കന്‍ സന്നദ്ധത അറിയിച്ച കുര്‍ദ് സര്‍ക്കാരിനോട് ഇറാഖ് ഇതുവരെ പ്രതികരിച്ചിട്ടില്ല. കുര്‍ദ് മേഖലയില്‍ സൈന്യത്തിന്റെ ഓപറേഷന്‍ തുടരുന്നതിനിടെ ഇറാഖിന്റെ തീരുമാനം ലോകം ഉറ്റുനോക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."