HOME
DETAILS

ഒരു ലക്ഷത്തിന്റെ കള്ളനോട്ടുകളുമായി മൂന്നുപേര്‍ അറസ്റ്റില്‍

  
backup
October 26 2017 | 02:10 AM

%e0%b4%92%e0%b4%b0%e0%b5%81-%e0%b4%b2%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%95%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%a8%e0%b5%8b%e0%b4%9f



ചാവക്കാട്: ഒരുലക്ഷം രൂപയുടെ വ്യാജനോട്ടുകളുമായി മൂന്നുപേര്‍ അറസ്റ്റില്‍. പീച്ചി പട്ടിക്കാടുനിന്നാണ് സംഘത്തെ പിടികൂടിയത്. പട്ടിക്കാട്ടെ ഇറച്ചി വ്യാപാരിയായ കൂര്‍ക്കഞ്ചേരി സ്വദേശി പുതിയവീട്ടില്‍ റാഫി (47), ഇവിടെ തന്നെ ലോട്ടറി വില്‍പ്പന നടത്തുന്ന ചാണോത്ത് മണപ്പുറത്ത് വീട്ടില്‍ സുകുമാരന്‍ (സുകു 50) , പട്ടിക്കാട്ടെ ഹാര്‍ഡ്‌വെയര്‍ ഷോപ്പിലെ ജീവനക്കാരന്‍ വടക്കുംപാടം വെള്ളിവീട്ടില്‍ രവി (47) എന്നിവരെയാണ് ചാവക്കാട് സി.ഐ കെ.ജി സുരേഷിന്റെ നേതൃത്വത്തില്‍ ഇന്നലെ രാവിലെ അറസ്റ്റു ചെയ്തത്. ഇവരില്‍ നിന്ന് അഞ്ഞൂറു രൂപയുടെ വ്യാജനോട്ടുകള്‍ ആണ് പിടികൂടിയത്.
ഈ മാസം ഏഴിന് 21.5 ലക്ഷം രൂപയുടെ കള്ളനോട്ടുകളുമായി മൂന്നുപേരെ ചാവക്കാട് സി.ഐ യുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘം പിടികൂടിയിരുന്നു . ഇതിലെ ഒന്നാം പ്രതിയായ റഷീദില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് മൂന്നുപേരെ ഇപ്പോള്‍ അറസ്റ്റുചെയ്തത്. രണ്ടു ലക്ഷം രൂപയുടെ കള്ളനോട്ട് പീച്ചി പട്ടിക്കാട് ഭാഗത്ത് മൂന്നു പേര്‍ക്ക് നല്‍കിയിട്ടുണ്ടെന്നായിരുന്നു റഷീദ് പൊലിസിനു നല്‍കിയ വിവരം. ഒരു ലക്ഷത്തിന്റെ യഥാര്‍ഥ നോട്ടുകള്‍ വാങ്ങിയാണ് പകരം രണ്ട് ലക്ഷത്തിന്റെ കള്ളനോട്ടുകള്‍ നല്‍കിയത്.
ഇതില്‍ എണ്‍പതിനായിരം രൂപയുടെ കള്ളനോട്ടുകള്‍ അറസ്റ്റിലായ മൂന്നുപേരും ചേര്‍ന്ന് ഈ ദിവസങ്ങളില്‍ പട്ടിക്കാട് മേഖലയില്‍ വിതരണം ചെയ്തതായി പൊലിസ് പറഞ്ഞു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കേസില്‍ നേരത്തെ അറസ്റ്റിലായ മൂന്നുപേരും റിമാന്‍ഡിലാണ് .



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഴ: നാലു ജില്ലകളിൽ ഇന്ന് അവധി

Kerala
  •  14 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: തിരുവണ്ണാമലൈയില്‍ ഉരുള്‍പൊട്ടല്‍; ഏഴ് പേര്‍ക്കായി തിരച്ചില്‍

National
  •  14 days ago
No Image

തദ്ദേശവാർഡ് വിഭജനം; പരാതികൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ നാല് വരെ നീട്ടി

Kerala
  •  14 days ago
No Image

കേരളത്തിൽ നാളെ ആറ് ജില്ലകളിൽ റെഡ് അലർട്ട്

Kerala
  •  14 days ago
No Image

ഭക്ഷണവും വെള്ളവുമില്ലാതെ 13 മണിക്കൂർ; കുവൈത്ത് വിമാനത്താവളത്തിൽ കുടുങ്ങി ഇന്ത്യൻ യാത്രക്കാർ

Kuwait
  •  14 days ago
No Image

മഴ ശക്തം: പത്തനംതിട്ടയിലും, കോട്ടയത്തെ രണ്ട് താലൂക്കുകളിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി 

Kerala
  •  14 days ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി; ​ഗോവയെ വീഴ്ത്തി കേരളം

Cricket
  •  14 days ago
No Image

ചെറുപുഴയില്‍ അഞ്ചുവയസുകാരനെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  14 days ago
No Image

കീറി ഒട്ടിച്ച 50 രൂപാ നോട്ട് സ്വീകരിച്ചില്ല; വരന്തരപ്പിള്ളിയിൽ ബേക്കറി അടിച്ചു തകർത്തു

Kerala
  •  14 days ago
No Image

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  14 days ago