സമഗ്രമാലിന്യ സംസ്കരണം: ഒന്നിന് തുടക്കമാകും
കല്‍പ്പറ്റ: നഗരസഭയുടെ 2017-18 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന സമഗ്രമാലിന്യ സംസ്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് കേരളപ്പിറവി ദിനത്തില്‍ തുടക്കമാകും. നടപ്പുവര്‍ഷത്തെ പദ്ധതിയില്‍ ഒരു കോടി രൂപയാണ് മാലിന്യസംസ്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് വകയിരുത്തിയത്. നഗരസഭയുടെ വെള്ളാരംകുന്നിലുള്ള സ്ഥലത്ത് ഐ.ആര്.ടി.സിയുടേയും ശുചിത്വമിഷന്റേയും സാങ്കേതിക സഹായത്തോടെ വിന്‍ഡ്രോ കമ്പോസ്റ്റ് പ്ലാന്റ്, ബയോഗ്യാസ് പ്ലാന്റ്, വെര്‍മി കമ്പോസ്റ്റ്, പ്ലാസ്റ്റിക് ഷ്രെഡ്ഡിങ് യൂനിറ്റ്, മെറ്റീരിയല്‍ കലക്ഷന്‍ ഫെസിലിറ്റി സെന്റര്‍ നഗരത്തിലെ വിവിധ ആവാസകേന്ദ്രങ്ങളില്‍ തുമ്പൂര്‍മുഴി മോഡല്‍ കമ്പോസ്റ്റുകള്‍, പബ്ലിക് ടോയ്ലറ്റുകള് ഉള്‍പ്പെടെ സമഗ്രമായ മാലിന്യ സംസ്കരണ സംവിധാനങ്ങള്‍ക്കാണ് രൂപം നല്‍കിയിട്ടുള്ളത്. നഗരസഭയിലെ ഹെല്‍ത്ത് വിഭാഗത്തിന്റെ നേതൃത്വത്തില്‍ കുടുംബശ്രീ സംവിധാനത്തിന്റെ ബഹുജനപങ്കാളിത്തത്തോടുകൂടിയുമാണ് പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി കുടുംബശ്രീ മേഖലയില്‍നിന്നു തിരഞ്ഞെടുക്കപ്പെട്ട ഹരിതകര്‍മ സേനാവളണ്ടിയര്മാര്ക്കുള്ള പരിശീലന പരിപാടി നഗരസഭാ ടൗണ്‍ഹാളില്‍ നടന്നു.
പരിശീലന പരിപാടിയുടെ ഉദ്ഘാടനം നഗരസഭാ ചെയര്‍പേഴ്സണ്‍ ഉമൈബ മൊയ്തീന്‍കുട്ടി ഉദ്ഘാടനം ചെയ്തു. നഗരസഭാ വൈസ്ചെയര്‍മാന്‍ പി.പി ആലി അധ്യക്ഷനായി. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന്മാരായ എ.പി ഹമീദ്, അഡ്വ. ടി.ജെ ഐസക്, കെ. അജിത, സനിതാ ജഗദീഷ്, കൗണ്‍സിലര്‍മാരായ വി. ഹാരിസ്, ഗിരീഷ്, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ വനിത സംസാരിച്ചു. നഗരസഭാ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ബദറുദ്ദീന്‍, ശുചിത്വമിഷന് അസി. കോഡിനേറ്റര്‍ എ.കെ രാജേഷ്, പ്രോഗ്രാം ഓഫിസര്‍ അനൂപ് എന്നിവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."