HOME
DETAILS

റാസല്‍ഖൈമ അപകടം: അര്‍ച്ചനയെ വീട്ടിലേക്കു മാറ്റി

  
backup
October 26 2017 | 22:10 PM

%e0%b4%b1%e0%b4%be%e0%b4%b8%e0%b4%b2%e0%b5%8d%e2%80%8d%e0%b4%96%e0%b5%88%e0%b4%ae-%e0%b4%85%e0%b4%aa%e0%b4%95%e0%b4%9f%e0%b4%82-%e0%b4%85%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9a%e0%b5%8d%e0%b4%9a


രാജപുരം: യു.എ.ഇയിലെ റാസല്‍ ഖൈമയില്‍ ഉണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ദീര്‍ഘകാലമായി ആശുപത്രികളില്‍ കഴിയുകയായിരുന്ന കൊട്ടോടിയിലെ അര്‍ച്ചനയെ കഴിഞ്ഞ ദിവസം ആടകത്തെ വീട്ടിലെത്തിച്ചു. വീട്ടിലെ അന്തരീക്ഷവും ബന്ധുക്കളുടെ സാമീപ്യവും അര്‍ച്ചനയുടെ ഓര്‍മശക്തി വീണ്ടെടുക്കാന്‍ സഹായിക്കുമെന്ന ഡോക്ടര്‍മാരുടെ നിര്‍ദേശത്തെത്തുടര്‍ന്നാണു പത്തു ദിവസത്തേക്കു വീട്ടിലേക്കു മാറ്റിയത്. മംഗളുരു ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. നേരത്തെ എറണാകുളത്തായിരുന്നു ചികിത്സയിലുണ്ടായിരുന്നത്.
അര്‍ച്ചനയ്ക്കു സംസാരിക്കാന്‍ കഴിയുന്നില്ലെങ്കിലും അടുത്ത ബന്ധുക്കളെയും അയല്‍വാസികളെയും ഒരുപക്ഷെ തിരിച്ചറിഞ്ഞേക്കുമെന്ന ഡോക്ടര്‍മാരുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് വീട്ടിലെ അന്തരീക്ഷവുമായി പൊരുത്തപ്പെട്ട് പോകുന്നതിനായി ഇവിടേക്കെത്തിച്ചത്. കഴിഞ്ഞ മാര്‍ച്ച് 26ന് അവധിക്കാലം ആഘോഷിക്കാനാണ് അര്‍ച്ചനയും മക്കളും ഗള്‍ഫിലെത്തിയത്.
ഏപ്രില്‍ ആറിനു റാസല്‍ഖൈമ കെ.എഫ്.സി.ക്ക് മുന്നില്‍ ഭര്‍ത്താവ് ശശിധരനും മക്കളായ ശശിനക്കും അശ്വജിത്തിനുമൊപ്പം റോഡ് മുറിച്ച് കടക്കുമ്പോഴാണ് വാഹനം തട്ടി അര്‍ച്ചനക്ക് ഗുരുതരമായി പരുക്കേറ്റത്.
റാസല്‍ഖൈമയില്‍ മാസങ്ങളോളം ചികിത്സയില്‍ കഴിഞ്ഞ ശേഷം മെയ് ഒന്നിന് അര്‍ച്ചനയെ കൊച്ചിയിലെ അമൃത ആശുപത്രിയിലേക്കു മാറ്റി.
വിമാനത്തില്‍ പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിയാണ് കൊച്ചിയിലേക്കു കൊണ്ടുവന്നത്. ഇവിടെ നിന്നു ഓഗസ്റ്റ് നാലിനാണ് മംഗളൂരുവിലെ ഫസ്റ്റ് ന്യൂറോ ആശുപത്രിയിലേക്ക് മാറ്റിയത്.
ന്യൂറോ വിദഗ്ധന്‍ ഡോ.ജിയോബര്‍ ലോബോയുടെ നേതൃത്വത്തിലാണ് അര്‍ച്ചനയെ ചികിത്സിക്കുന്നത്. ചികിത്സയ്ക്കു ഭീമമായ തുക ആവശ്യമായതിനാല്‍ നാട്ടുകാരുടെ കൂട്ടായ്മയും സഹായത്തിനായി മുന്‍പന്തിയിലുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സി.പി.എം സമ്മേളനങ്ങളില്‍ പി.വി അന്‍വറും എ.ഡി.ജി.പിയും താരങ്ങള്‍; പ്രതിരോധിക്കാന്‍ നേതൃത്വം

Kerala
  •  2 months ago
No Image

എസ്എടി ആശുപത്രിയില്‍ വൈദ്യുതി പുനഃസ്ഥാപിച്ചു; പുനഃസ്ഥാപനം മൂന്ന് മണിക്കൂറിന് ശേഷം 

Kerala
  •  2 months ago
No Image

മദ്രസ്സ വിദ്യാര്‍ത്ഥികളുടെ നബിദിന ആഘോഷത്തില്‍ കൗതുകമായത് രക്ഷിതാക്കളുടെ ദഫ് പ്രദര്‍ശനം

oman
  •  2 months ago
No Image

താമരശ്ശേരി ചുരത്തില്‍ ലോറി ഡ്രൈവറെ കയ്യേറ്റം ചെയ്ത സംഭവം; മൂന്ന് പേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രി തന്നെ കളളനായി ചിത്രീകരിച്ചു, പൊലീസില്‍ 25% ക്രമിനലുകള്‍'; ആഞ്ഞടിച്ച് പി.വി.അന്‍വര്‍

Kerala
  •  2 months ago
No Image

താഴാതെ താപനില; ഒമാനില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍

oman
  •  2 months ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം;ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

ഹിസ്ബുല്ലയ്ക്ക് തിരിച്ചടി; കമാന്‍ഡര്‍ നബീല്‍ കൗക്കിനെ വധിച്ചെന്ന് ഇസ്‌റാഈല്‍ സൈന്യം

International
  •  2 months ago
No Image

ഓണ്‍ലൈന്‍ തട്ടിപ്പ്; കാഞ്ഞിരപ്പള്ളി സ്വദേശിനിക്ക് നഷ്ടം 1.86 കോടി രൂപ

Kerala
  •  2 months ago
No Image

കാണാതായ വിദ്യാഭ്യാസ വകുപ്പ് ഓഫിസ് സീനിയര്‍ സൂപ്രണ്ടിനെ മരിച്ച നിലയില്‍ കണ്ടെത്തി; ജോലി സമ്മര്‍ദ്ദം മൂലമെന്ന് പരാതി

Kerala
  •  2 months ago