HOME
DETAILS

വഴിയോര കച്ചവടക്കാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കാന്‍ നഗരസഭാ കൗണ്‍സില്‍ തീരുമാനം

  
backup
October 26 2017 | 22:10 PM

%e0%b4%b5%e0%b4%b4%e0%b4%bf%e0%b4%af%e0%b5%8b%e0%b4%b0-%e0%b4%95%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%b5%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95


തൊടുപുഴ: വഴിയോര കച്ചവടക്കാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കാന്‍ തൊടുപുഴ നഗരസഭാ കൗണ്‍സില്‍ യോഗം തിരുമാനിച്ചു. ആദ്യഘട്ടമായി 45 പേര്‍ക്ക് 30ന് നടക്കുന്ന യോഗത്തില്‍ കാര്‍ഡ് നല്‍കും. ആകെ 450 ല്‍പരം അപേക്ഷകളാണ് നഗരസഭയില്‍ ലഭിച്ചത്.
പല നിബന്ധനകളും ഉള്‍പ്പെടുത്തിയാണ് തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കുന്നത്. പരിസരം വൃത്തിയായി സൂക്ഷിക്കണം, മാലിന്യ ശേഖരണ സംവിധാനം ഒരുക്കണം, ഓടകളില്‍ വെള്ളമൊഴുക്കരുത് തുടങ്ങിയ നിബന്ധനകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നഗരപരിധിയില്‍ കച്ചവടം ചെയ്യുന്നവര്‍ക്കാണ് കാര്‍ഡ് നല്‍കുന്നത്. നഗരപരിധിക്ക് പുറത്തു താമസിച്ച്, നഗരപരിധിയില്‍ കച്ചവടം ചെയ്യുന്നവര്‍ക്ക് കാര്‍ഡിന് യോഗ്യതയുണ്ട്.
നഗരസഭാപരിധിക്ക് പുറത്തേക്ക് വാഹനങ്ങളില്‍ കച്ചവടം ചെയ്യുന്നവര്‍ക്ക് തല്‍ക്കാലം തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കേണ്ടെന്നും തീരുമാനമെടുത്തു.
പദ്ധതിയുടെ പ്രാരംഭഘട്ടം എന്ന നിലയില്‍ 135 കടകളില്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ സര്‍വെ നടത്തിയിരുന്നു. ഇതില്‍ നിന്നും ആദ്യം അപേക്ഷ നല്‍കിയ 45 പേരാണ് കാര്‍ഡിന് യോഗ്യരായവര്‍. മറ്റുള്ള മുഴുവന്‍ അപേക്ഷകര്‍ക്കും നവംബര്‍ 30 നു മുന്‍പായി കാര്‍ഡു നല്‍കുമെന്നും നഗരസഭാ ചേയര്‍പേഴ്‌സണ്‍ സഫിയ ജബ്ബാര്‍ പറഞ്ഞു.
രണ്ടാം ഘട്ടമെന്ന നിലയില്‍ മുഴുവന്‍ കാര്‍ഡ് ഉടമകളുടെയും കടകള്‍ക്ക് ലൈസന്‍സ് നല്‍കും. വഴിയോര കച്ചവടക്കാര്‍ക്ക് പരിധികള്‍ നിശ്ചയിച്ചിട്ടില്ലെങ്കിലും പഴയ ബസ് സ്റ്റാന്‍ഡ്, ഗാന്ധി സ്‌ക്വയര്‍, മുന്‍സിപ്പല്‍ ബസ് സ്റ്റാന്‍ഡ് എന്നിവടങ്ങളില്‍ കച്ചവടം നിരോധിച്ചിരിക്കുകയാണ്. വഴിയോര കച്ചവടക്കാര്‍ക്ക് കാര്‍ഡ് നല്‍കുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നവംബര്‍ ഒന്നിന് നടക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊല്ലത്ത് ക്രൂര കൊലപാതകം; കാറിൽ പോയ യുവതിയെയും യുവാവിനെയും പെട്രോളൊഴിച്ച് തീകൊളുത്തി, ഒരാൾ കൊല്ലപ്പെട്ടു

Kerala
  •  11 days ago
No Image

ബാബ് അൽ ബഹ്റൈനിൽ സഞ്ചാരികളെ സ്വാഗതം ചെയ്യാൻ ഒട്ടക സേന; മനാമയിൽ നിന്നുള്ള കൗതുക കാഴ്ച

bahrain
  •  11 days ago
No Image

ഡല്‍ഹി ജുമാ മസ്ജിദിന്‍മേലും അവകാശവാദം; പിന്നില്‍ അജ്മീര്‍ ദര്‍ഗാ കേസിലെ ഹരജിക്കാരായ ഹിന്ദുത്വ സംഘടന

National
  •  11 days ago
No Image

സംസ്ഥാനത്തെ എല്ലാ സ്‌കൂൾ ബസുകളുടെയും ഫിറ്റ്നസിൽ പുനഃപരിശോധന

Kerala
  •  11 days ago
No Image

പുതിയ എയർബോൺ ബ്രിഗേഡ് കമാൻഡ് ആരംഭിച്ചതായി പ്രഖ്യാപിച്ച്  യുഎഇ 

uae
  •  11 days ago
No Image

ഭിന്നശേഷിക്കാരനായ വിദ്യാർഥിക്ക് എസ്എഫ്ഐയുടെ മർദനം; ഭാരവാഹികൾക്കെതിരെ കേസ്

Kerala
  •  11 days ago
No Image

മയക്കുമരുന്നിന് ഇരയായവരെ ട്രാക്ക് ചെയ്യാൻ സ്മാർട് വാച്ച് സംവിധാനമൊരുക്കി ഷാർജ പൊലിസ് 

uae
  •  11 days ago
No Image

സ്വപ്നങ്ങളുമായി എത്തിയ മണ്ണിൽ മുഹമ്മദ് ഇബ്രാഹിമിന് അന്ത്യവിശ്രമം

Kerala
  •  11 days ago
No Image

കണ്ണൂർ; കാർ കുളത്തിൽ വീണ് ഡിഗ്രി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

Kerala
  •  11 days ago
No Image

ഷെയ്ഖ് സായിദിന്റെ ജീവിത കഥ ‘സായിദ് – എ വിഷ്വൽ ജേർണി’; സമ്മാനമായി നൽകി നാഷണൽ ലൈബ്രറി ഓഫ് ആർകൈവ്സ്

uae
  •  11 days ago