മുന്‍ഗണനാ പട്ടിക പരാതി പരിഹാര അദാലത്ത്
ചങ്ങനാശേരി: മുന്‍ഗണനാ പട്ടിക പരാതി പരിഹാര അദാലത്തില്‍ സമയത്തു പങ്കെടുക്കാന്‍ സാധിയ്ക്കാത്ത റേഷന്‍ കാര്‍ഡുടമകള്‍ക്ക് വീണ്ടും അവസരം നല്‍കുന്നു.
റേഷന്‍ കാര്‍ഡു വിതരണവുമായി ബന്ധപ്പെട്ട് മുന്‍ഗണനാപട്ടികയില്‍ ഉള്‍പ്പെടാതെ പോയ കാര്‍ഡുടമകള്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനായി ചങ്ങനാശേരി താലൂക്ക് സപ്ലൈ ഓഫിസില്‍ അപേക്ഷ സമര്‍പ്പിച്ചവര്‍ക്കായും അപേക്ഷ ഇനിയും സമര്‍പ്പിക്കാന്‍ സാധിക്കാത്തവര്‍ക്കായും അവരുടെ പരാതി നേരിട്ടു കേള്‍ക്കുതിനും തീര്‍പ്പാക്കുതിനുമായി ചങ്ങനാശേരി താലൂക്ക് സപ്ലൈ ഓഫിസില്‍ ഈ മാസം 27,30,31 തീയതികളില്‍ ഹിയറിംഗ് നടത്തും. ഇതിനു ശേഷം ഹിയറിംഗ് ഇല്ലാത്തതിനാല്‍ കാര്‍ഡുടമകള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് താലൂക്ക് സപ്ലൈ ഓഫിസര്‍ അറിയിച്ചു.
തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ ആശ്രയ പദ്ധതിയില്‍ അംഗങ്ങളായുള്ളവര്‍, പട്ടികജാതി,
പട്ടിക വര്‍ഗ വിഭാഗക്കാര്‍, ഗുരുതരമായ ശാരീരിക മാനസിക അസുഖങ്ങള്‍ ഉള്ളവര്‍, വിധവകള്‍ പരമ്പാഗത മേഖലയില്‍ തൊഴില്‍ ചെയ്യുന്നവര്‍, പുറമ്പോക്കില്‍ താമസിക്കുന്നവര്‍, സര്‍ക്കാര്‍ ധനസഹായത്തോടെ പുനരധവാസ പദ്ധതി പ്രകാരം വീട് ലഭ്യമായവര്‍ വൈദ്യുതി ഇല്ലാത്തവര്‍ എന്നിവര്‍ ഇതിന് ആധാരമായ രേഖകള്‍ സഹിതം ഹാജരാക്കേണ്ടതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."