മലയാളി വിദ്യാര്‍ഥിനിയെ കാമുകന് കൊലപ്പെടുത്തി
കോയമ്പത്തൂര്‍: നഗരത്തിലെ സായിബാബ കോളനിയിലെ കോവില്മേടില് മലയാളി വിദ്യാര്‍ഥിനിയെ സോഫ്റ്റ്വെയര് എന്‍ജിനീയറായ കാമുകന് പീഡിപ്പിച്ചു കൊലപ്പെടുത്തി. ഹൈദര്‍ ഷെരീഫിന്റെ മകള്‍ റുക്സാന (23) യെയാണ് കൊലപ്പെടുത്തിയത്. ബി.എസ്സി. അവസാന വര്‍ഷ വിദ്യാര്‍ഥിനിയാണ് ഫര്‍സാന.
സംഭവവുമായി ബന്ധപ്പെട്ട് ശരവണമ്പട്ടിയിലെ സ്വകാര്യസ്ഥാപനത്തിലെ സോഫ്റ്റ്വെയര് എന്‍ജിനീയറായ പ്രകാശ് മണി (24)യെ പൊലിസ് അറസ്റ്റ് ചെയ്തു. ഭവാനി പുഴയ്ക്കു സമീപമുള്ള കല്ലാര്‍ വനത്തിലാണ് റുക്സാനയുടെ മൃതദേഹം കണ്ടെണ്ടത്തിയത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് റുക്സാനയെ കാണാതായത്. യുവതി ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് പൊലിസ് നടത്തിയ അന്വേഷണത്തിലാണ് കേസിന് തുമ്പുണ്ടണ്ടായത്. റുക്സാന അവസാനമായി ദീര്‍ഘനേരം മൊബൈലില്‍ സംസാരിച്ചത് പ്രശാന്ത് മണിയോടാണ് എന്ന് കണ്ടെണ്ടത്തിയാണ് പൊലിസ് ഇയാളെ പിടികൂടിയത്.
റുക്സാനയും പ്രശാന്ത് മണിയും കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു. ഈ വിവരമറിഞ്ഞ് വീട്ടുകാര്‍ ഇരുവരെയും താക്കീത് നല്‍കിയിരുന്നു. റുക്സാനയ്ക്ക് വിവാഹാലോചന വന്നതോടെയാണ് ഇയാള്‍ യുവതിയെ വിളിച്ചുകൊണ്ടുപോയി കൊലപ്പെടുത്തിയത്. മൃതദേഹം കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. പ്രതിയെ കോടതി റമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."