മൊബൈല്‍ഫോണ്‍ ആധാറുമായി ബന്ധിപ്പിക്കല്‍; ഭേദഗതിക്കൊരുങ്ങി കേന്ദ്രം
ന്യൂഡല്‍ഹി: മൊബൈല്‍ ഫോണ്‍ സിംകാര്‍ഡുകള്‍ ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കണമെന്ന കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തിനെതിരായ വിമര്‍ശനം വ്യാപകമായതോടെ ഇതുസംബന്ധിച്ച തീരുമാനം ഭേദഗതിചെയ്യാന്‍ ആലോചന. സുരക്ഷാ നടപടികളുടെ ഭാഗമായി ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കുന്നതിനു പകരം മറ്റൊരു സംവിധാനം ഒരുക്കാനാണ് സര്‍ക്കാര്‍ നീക്കം നടത്തുന്നത്.
സിംകാര്‍ഡ് വെരിഫിക്കേഷന് നടപടികള്‍ക്ക് ആധാര്‍ നമ്പര്‍ ഉപയോഗിക്കുന്നതിനു പകരമായി ഡ്രൈവിങ് ലൈസന്‍സ്, പാസ്പോര്‍ട്ട്, റേഷന്‍ കാര്‍ഡ് എന്നിവ അനുവദിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. മറ്റു ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉപയോഗിക്കുന്നതിനെ കുറിച്ച് ആലോചിക്കുകയാണെന്നും സര്‍ക്കാര്‍ പറയുന്നു.
സുപ്രിം കോടതി നിര്‍ദേശത്തെ തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ചിലാണ് ആധാറും മൊബൈല്‍ നമ്പറും ബന്ധിപ്പിക്കാനുള്ള കേന്ദ്ര ടെലികോം മന്ത്രാലയത്തിന്റെ ഉത്തരവ് വരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."