ശമ്പളവും താമസ സൗകര്യങ്ങളുമില്ലാതെ ദുരിതത്തിലായ മലയാളികളുടെ മോചനത്തിന് കോടതി ഇടപടുന്നു
റിയാദ്: ശമ്പളമോ ആവശ്യത്തിന് താമസ സൗകര്യങ്ങളോ ഇല്ലാതെ ജിദ്ദയില്‍ മലയാളികളടക്കം പതിമൂന്നു ഇന്ത്യക്കാര്‍ ദുരിതത്തിലായ സംഭവത്തില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ ഇടപെടലില്‍ ലേബര്‍ കോടതി അന്വേഷണ കമ്മീഷനെ നിയമിച്ചു. സെന്‍ എന്ന പേരില്‍ അറിയപ്പെടുന്ന അല്‍ റുവൈലി ട്രാസ്ന്‍പോര്‍ട്ട് കമ്പനിയിലെ ജീവനക്കാരുടെ ദുരിതക്കയത്തില്‍ കഴിയുന്നത്. കോണ്‍സുലേറ്റിന്റെ സഹായത്തോടെ നല്കിയ പരാതിയിലാണ് കോടതി നടപടി.
കോടതി ഇടപെടലിനെ തുടര്‍ന്ന് പ്രശ്നം ഒത്തുതീര്പ്പിലെത്തിക്കുന്നതിനുള്ള ചര്‍ച്ചകളും നടക്കുന്നുണ്ടെന്നും കോണ്‍സുലെറ്റ് അധികൃതര്‍ പറഞ്ഞു.
കമ്പനി കോമ്പൗണ്ടില്‍ താമസിക്കുന്ന ഇവരുടെ പക്കല്‍ നിന്നും ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് വാഹങ്ങളുടെ പേപ്പറുകളും മറ്റും തിരിച്ചു വാങ്ങിയ ശേഷം കമ്പനിയില്‍ നിന്നും ഇറങ്ങി പോകാന്‍ കമ്പനി ആവശ്യപ്പട്ടിരുന്നു. ശാരീരിക പീഡനം വരെ ഇവര്‍ക്ക് ഇവിടെ നിന്നും ഏല്‍ക്കേണ്ടി വന്നതായും തൊഴിലാളികള്‍ വ്യക്തമാക്കിയിരുന്നു.
ഇന്ത്യന്‍ വിദേശ കാര്യ മന്ത്രി സുഷമ സ്വരാജ്, ഇന്ത്യന്‍ എംബസ്സി അംബാസിഡര്‍ ജാവീദ് അഹമ്മദ്, എംബസ്സി ഫസ്റ്റ് സെക്രട്ടറി നാരായണന്, കമ്മ്യൂണിറ്റി വെല്ഫേര് വിങ്ങ് അനില്‍ നോട്ടിയാല്‍ എന്നിവര്‍ക്ക് തൊഴിലാളികള്‍ നേരത്തെ തന്നെ പരാതി നല്‍കിയിരുന്നു. ഇന്ത്യന്‍ എംബസിയും ലേബര്‍ കോടതിയുടെയും ഇടപെടലില്‍ പെട്ടെന്ന് തന്നെ അനുകൂല തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷിയിലാണ് തൊഴിലാളികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."