കാസര്‍കോട് ക്രിക്കറ്റ് സ്റ്റേഡിയം നിര്‍മാണം ടി.സി മാത്യു മൂന്ന് കോടിയുടെ അഴിമതി നടത്തിയെന്ന് ആരോപണം
കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ മാന്യയിലെ ക്രിക്കറ്റ് സ്റ്റേഡിയം നിര്‍മാണത്തിന്റെ മറവില്‍ മുന്‍ കേരള ക്രിക്കറ്റ് അസോസിയേഷന് പ്രസിഡന്റ് ടി.സി മാത്യു മൂന്ന് കോടി രൂപയുടെ അഴിമതി നടത്തിയെന്ന് ആരോപണം. കാസര്‍കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അഴിമതി വിരുദ്ധ പ്രസ്ഥാനമായ ഗ്രേറ്റ് ഹിസ്റ്ററി മേക്കേഴ്സ് സോഷ്യല്‍ വെല്‍ഫെയര്‍ (ജി.എച്ച്.എം) ഭാരവാഹികളാണ് വാര്‍ത്താ സമ്മേളനത്തില്‍ ആരോപണം ഉന്നയിച്ചിരിക്കുന്നത്.
ഈ മാസം അവസാനം കേരളത്തില്‍ എത്തുന്ന ലോധ കമ്മിഷന് ഇതുസംബന്ധിച്ച് പരാതി നല്‍കുമെന്നും ജി.എച്ച്.എം ഭാരവാഹികള്‍ അറിയിച്ചു.
കാസര്‍കോട് ജില്ലാ ക്രിക്കറ്റ് അസോസിയേഷന് പ്രസിഡന്റ് സി.എ ഹാരീസും ലക്ഷങ്ങളുടെ അഴിമതി സ്റ്റേഡിയം നിര്‍മാണത്തിലൂടെ നടത്തിയിട്ടുണ്ട്. വാര്‍ത്താ സമ്മേളനത്തില്‍ താജുദ്ദീന് ചേരങ്കൈ, ബുര്‍ഹാന്‍ തളങ്കര, സര്‍ഫാസ് മാന്യ, സാദിഖ് ചെര്‍ക്കള സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."