HOME
DETAILS
MAL
റവന്യൂ മന്ത്രിക്ക് പിന്തുണയുമായി സി.പി.ഐ; എ.ജി സര്‍ക്കാരിനു മുകളിലല്ലെന്ന് കാനം
backup
October 28 2017 | 08:10 AM
തൊടുപുഴ: തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റ വിഷയത്തില്‍ റവന്യൂ മന്ത്രിക്ക് പിന്തുണയുമായി സി.പി.ഐ രംഗത്ത്. അഡ്വക്കറ്റ് ജനറല്‍ സര്‍ക്കാരിന് മുകളിലല്ലെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. തൊടുപുഴയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റ വിഷയത്തില്‍ ഉചിതമായ സമയത്ത് തീരുമാനം ഉണ്ടാകും. എ.കെ.ശശീന്ദ്രനും തോമസ് ചാണ്ടിക്കും ഒരു നിയമമാണ് ഉള്ളത്. ഭൂമി കൈയേറ്റ വിഷയത്തില്‍ തോമസ് ചാണ്ടി തെറ്റുകാരനാണെങ്കില്‍ നടപടിയെടുക്കും. എന്നാല്‍ തോമസ് ചാണ്ടി രാജിവയ്‌ക്കേണ്ട സാഹചര്യം നിലവിലില്ലെന്നും കാനം പറഞ്ഞു.
ജനജാഗ്രതാ യാത്രയിലെ വിവാദങ്ങള്‍ക്ക് പ്രസക്തിയില്ല. ഇടതുസര്‍ക്കാര്‍ ജനപക്ഷത്താണ് നില്‍ക്കുന്നത്. പാര്‍ട്ടിക്ക് ജനങ്ങളുടെ ഇടയില്‍ വേരുകള്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."