35 വര്‍ഷത്തെ പ്രവാസ ജീവിതത്തിനു ശേഷം അബ്ദുള്‍ അസീസ് ഹാജി നാട്ടിലേക്ക്
അബുദാബി: 35 വര്‍ഷം നീണ്ട പ്രവാസ ജീവിതത്തിന് ശേഷം അബ്ദുള്‍ അസീസ് ഹാജി നാട്ടിലേക്ക് യാത്ര തിരിക്കുന്നു.1980ല്‍ നടന്ന അറബി ഭാഷ സമരത്തില്‍ പങ്കെടുത്ത് രണ്ട് വര്‍ഷം പിന്നിട്ട 82ലാണ് നിറയെ സ്വപ്നങ്ങളുമായി അസീസ് ഹാജി അബൂദാബിയിലെത്തിയത്. ഭാഷാ സമരത്തില്‍ പങ്കെടുത്ത് പൊലിസ് മര്‍ദനമേറ്റ പാട് ഇന്നും ഹാജിയുടെ വലത് കൈമുട്ടില്‍ മായാതെ കിടപ്പുണ്ട്. നാടിനെയാകെ നടുക്കിയ സംഭവത്തില്‍ കൊല്ലപ്പെട്ട റഹ്മാനെയും കൊണ്ട് ആശുപത്രിയില്‍ കൊണ്ട് പോയത് അസീസ് ഹാജിയും സംഘവുമായിരുന്നു.
1982 ഡിസംമ്പര്‍ 15ന് അബുദാബിയില്‍ എത്തി ആദ്യത്തെ ആറു വര്‍ഷക്കാലം സ്വദേശിയുടെ കുടുംബത്തിലായിരുന്നു ജോലി ചെയ്തത് .തുടര്‍ന്ന് 88 മുതല്‍ ഇന്നോളം അബുദാബി ഇന്റര്‍ നാഷണല്‍ കമ്പനിയില്‍ പി.ആര്.ഒ ആയിട്ടായിരുന്നു ജോലി.
അബുദാബി താനാളൂര്‍ പഞ്ചായത്ത് കെ.എം.സി.സി ട്രഷറര്‍, പകര മഹല്ല് ഇഹ്യാ ഉല് ഇസ്ലാം കമ്മിറ്റി ട്രഷറര്‍, പകര മഹല്ല് പരസ്പര സഹായ നിധി പ്രസിഡന്റ്, മയ്യിത്ത് പരിപാലന കമ്മിറ്റി ഉള്‍പ്പെടെയുള്ള കമ്മിറ്റിയുടെ സ്ഥാപക നേതാക്കളില്‍ ഒരാളാണ്.
ഭാര്യ: നസീറ. മക്കള്‍: ഹാദില്‍, അലിയ, അജ്മല്‍, അജ്സല്‍. നാട്ടിലെത്തിയില് കുടുംബത്തോടൊപ്പം ബിസ്സിനസ്സും കൃഷിയും തുടരാനാണ് താല്‍പ്പര്യം. ഈ മാസം 30ന് നാട്ടിലേക്ക് പോകാനാണ് ഹാജിയുടെ ആഗ്രഹം. അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ അസീസ് ഹാജിക്ക് മെംബേര്‍സ് ഡേയില്‍ യാത്രയയപ്പ് നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."