HOME
DETAILS

നാട്ടുമാവ്

  
backup
October 28 2017 | 20:10 PM

%e0%b4%a8%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81%e0%b4%ae%e0%b4%be%e0%b4%b5%e0%b5%8d

രണ്ടാഴ്ചയ്ക്കിടെ വന്ന നാലാമത്തെയോ അഞ്ചാമത്തെയോ ആളായിരുന്നു വിക്രമന്‍. മരങ്ങള്‍ വിലയ്‌ക്കെടുത്ത് ആവശ്യക്കാര്‍ക്കു വില്‍ക്കുന്ന മരംവെട്ടുകാരന്‍. അയാളുടെ തലവെട്ടം കാണുമ്പോഴേ വന്‍മരങ്ങള്‍ കാലനെ കണ്ടിട്ടെന്നതുപോലെ ഭയവിറ പ്രകടമാക്കിത്തുടങ്ങും എന്നാണു നാട്ടുവര്‍ത്തമാനം. പക്ഷേ ആ ദിവസം വിക്രമനെ കണ്ടതും രഘുരാമനു സംശയമായി. ഇയാളും വന്നത് വടക്കേത്തൊടിയിലെ തന്തമാവ് വിലപറഞ്ഞു വാങ്ങി വെട്ടിയെടുക്കാനോ?

''നിങ്ങടെ വടക്കേത്തൊടീലെ നാട്ടുമാവ് വില്‍പനക്ക് വച്ചിരിക്ക്വാന്ന് കേട്ടു. മാവ് എനിക്ക് താ. നല്ല വെല തരാം...... എന്താ ഇപ്പം ഇങ്ങള് അയിന് വെലയായി ചോയിക്ക്ന്നത്?''
അപ്പോള്‍ അയാളുടെ വരവിന്റെ ഉദ്ദേശ്യം അതുതന്നെ. മാവ് വിലക്കു വാങ്ങണം. രഘുരാമന്‍ നിശ്വസിച്ചു.
''ആരോ നിങ്ങളെയൊക്കെ പറഞ്ഞ് പറ്റിച്ചിരിക്ക്....ാ..... ഈയടുത്ത കാലത്തായി വര്ന്ന എത്രാമത്തെയോ ആളാ വിക്രമേട്ടന്‍. ഏതായാലും ഞാനങ്ങനെ ഒര് തീരുമാനം എടുത്തിട്ടില്ല. മാത്രമല്ല, ആ മാവിപ്പഴ് വില്‍ക്കുന്നുംല്ല.'' രഘുരാമന്‍ തീര്‍ത്തുപറഞ്ഞു. രാവിലെ തന്നെയാണ് വിക്രമന്‍ വന്നിരിക്കുന്നത്. രഘുരാമന് ഓഫിസിലേക്കിറങ്ങാന്‍ സമയമായിത്തുടങ്ങിയിരുന്നു. അതുകൊണ്ട് വിക്രമനെ എത്രയും പെട്ടെന്ന് ഒഴിവാക്കേണ്ടതുണ്ടായിരുന്നു. പക്ഷേ കാര്യം പറഞ്ഞിട്ടും വിക്രമന്‍ ഇറങ്ങുന്നില്ല.
''മാവിന്റെ കാര്യത്തിലാണെങ്കില് വിക്രമേട്ടന്‍ ഇനിയും കാത്തിരിക്കണമെന്നില്ല. അതേതായാലും ഞാനിപ്പഴ് വില്‍ക്ക്ന്നില്ല.'' വിക്രമനോട് രഘുരാമന്‍ പിന്നെയും പറഞ്ഞു.
രഘുരാമനെ സംബന്ധിച്ചിടത്തോളം ആ നാട്ടുമാവ് വെറുമൊരു മാവ് മാത്രമല്ല. ഭൂതകാലത്തിന്റെ ഒരുപാട് വഴികളും വഴിത്തണലുകളുമാണത്. ചെറുപ്പത്തിലെ ഏകാന്ത നേരങ്ങളില്‍ മാവിന്‍ ചുവട്ടിലായിരുന്നു അഭയം. മാമ്പഴക്കാലമാണെങ്കില്‍ നിരവധി പക്ഷികളുടെ കലപിലകളും പഴുത്ത മാങ്ങയുടെ ഗന്ധവിസ്മയങ്ങളും. വിശാലമായ വീട്ടുതൊടിയില്‍ അനേകം മരങ്ങളും ചെടികളും. അവയ്ക്കു നടുവില്‍ ഏകാന്ത അതിശയം പോലെ നില്‍ക്കുന്ന മാവ്. രഘുരാമന്‍ ആദ്യാനുരാഗത്തിന്റെ മാമ്പൂമണം അനുഭവിച്ചതും ആ നാട്ടുമാവിന്‍ ചുവട്ടില്‍ വച്ചായിരുന്നു. ആ കഥയിലെ അയല്‍ക്കാരി പെണ്‍കുട്ടി പിന്നെ രഘുരാമനെ തനിച്ചാക്കി വേറെ പ്രണയവഴികള്‍ തേടി പ്പോയതോടെ രഘുരാമന്‍ സാന്ത്വനം തേടി വന്നുചേര്‍ന്നതും ഒറ്റമഴക്കാടിന്റെ നിലവിളിയായി ഇരുന്നതും അതേ നാട്ടുമാവിന്‍ചുവട്ടില്‍.
''മാഷേ, എത്ര കൊല്ലമായി കായ്ഫലോന്നും തരാത്ത മാവാ അത്! ഇപ്പഴാണെങ്കില് നല്ല വെലേം കിട്ടും......'' വിക്രമന്‍ രഘുരാമന്റെ മൗനം കണ്ടു പറഞ്ഞു.
''വിക്രമാ ഇക്കാര്യത്തിലെനിക്ക് രണ്ടഭിപ്രായമില്ല. കായ്ഫലം ഉണ്ടോ ഇല്ലേ, എന്നതൊന്നുമല്ല പ്രശ്‌നം. ആ മാവ് ഇപ്പഴ് വില്‍ക്കുന്നില്ല. അല്ലെങ്കിലും പൂക്കുംന്നും കായ്ക്കുംന്നും ഇല്ലാന്ന് കരുതി ഓരോന്നങ്ങനെ മുറിച്ചെറിയുന്നത് ശരിയല്ലല്ലൊ.....'' രഘുരാമന് വിക്രമന്റെ സാന്നിധ്യം തന്നെ അസഹ്യമായി അനുഭവപ്പെടുകയായിരുന്നു. എത്രയും പൊടുന്നനെ അയാളെ ഒഴിവാക്കാന്‍ രഘുരാമന്‍ ആഗ്രഹിച്ചു.
എന്നാല്‍ രഘുരാമന്റെ തിടുക്കം കണ്ട് വിക്രമന് ചിരി വന്നു. ഇടക്കാലത്ത് അച്ഛനെയും അമ്മയെയും വൃദ്ധസദനത്തിലാക്കി മരണത്തിനു നല്‍കിയവരാണ് രഘുരാമനും ഭാര്യയും. കായ്ഫലം കുറഞ്ഞ പാഴ്‌വസ്തുക്കളായി അച്ഛനും അമ്മയും മാറിയപ്പോള്‍ രഘുരാമന്‍ തിരഞ്ഞെടുത്ത ന്യായവഴി. അതാണെങ്കില്‍ നാട്ടുകാര്‍ക്കു പലര്‍ക്കും അറിയാം. അങ്ങനെയുള്ള രഘുരാമനാണിപ്പോള്‍ ഒരു പാഴ്മരത്തോടുള്ള അധികപ്രണയംകൊണ്ട് തുളുമ്പുന്നത്.
''പാഴ്‌വസ്തുവായി ആ നാട്ടുമാവ് അനുഭവപ്പെടുമ്പോ പറയണേ സാറേ.....'' ഒടുവില്‍ നിഗൂഢ പരിഹാസം നിറഞ്ഞ വാക്കുകളുമായി ഇറങ്ങാന്‍ തുടങ്ങുന്നേരം വിക്രമന്‍ ചിരിയടക്കിനിര്‍ത്തി പറഞ്ഞു.
അപ്പോള്‍ എന്തുകൊണ്ടോ രഘുരാമന് എന്തെന്നില്ലാത്ത ആശ്വാസമുണ്ടായി.
സമാധാനത്തോടെ, ഓഫിസിലേക്കു പുറപ്പെടാന്‍ ഒരുങ്ങാനായി അകത്തേയ്ക്കു നീങ്ങുമ്പോള്‍ അകാരണമായി അയാളുടെ മനസ് എവിടെയോ ഉടക്കിനിന്നു. അതേനേരം ഒന്നിനുപിറകേ ഒന്നായി ഇളംകാറ്റ് വന്നു തന്നെ പൊതിയുന്നതും ഒപ്പം എവിടുന്നെന്നറിയാതെ ചില വൃദ്ധനിലവിളികള്‍ തന്നെ വന്നു മമതയില്ലാതെ തൊടുന്നതും രഘുരാമന്‍ അറിയുന്നുണ്ടായിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുനമ്പം വഖ്ഫ് ഭൂമി: വേഗം പരിഹരിക്കണമെന്ന് സാദിഖലി തങ്ങള്‍  

Kerala
  •  a month ago
No Image

വയനാട് തിരുനെല്ലിയില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞു; നിരവധി പേര്‍ക്ക് പരുക്ക്

Kerala
  •  a month ago
No Image

ശബരിമല: തത്സമയ ഓൺലൈൻ ബുക്കിങ് മൂന്നു കേന്ദ്രങ്ങളിൽ

Kerala
  •  a month ago
No Image

കരിപ്പൂർ റെസ നിർമാണം: മണ്ണെടുപ്പ് സ്ഥലം ജിയോളജി വിഭാഗം പരിശോധിക്കും

Kerala
  •  a month ago
No Image

ഇന്ന് റേഷന്‍ കടയടപ്പ് സമരം

Kerala
  •  a month ago
No Image

ജിസാറ്റുമായി പറന്നുയര്‍ന്ന് മസ്‌ക്കിന്റെ ഫാല്‍ക്കണ്‍; വിക്ഷേപണം വിജയം, ചരിത്രം കുറിച്ച് ഐ.എസ്.ആര്‍.ഒ 

Science
  •  a month ago
No Image

പരിശോധനയ്ക്കിടെ എക്സൈസ് ഉദ്യോഗസ്ഥർക്ക് മർദനം; തലയ്ക്കും ചെവിക്കും പരിക്കേറ്റു

Kerala
  •  a month ago
No Image

കറൻ്റ് അഫയേഴ്സ്-18-11-2024

PSC/UPSC
  •  a month ago
No Image

കോഴിക്കോട്; രാത്രി ബൈക്കിലെത്തിയ സംഘം യുവാവിനെ വീട്ടില്‍ കയറി ആക്രമിച്ചു

Kerala
  •  a month ago
No Image

ഇന്ത്യയില്‍ നിരോധിച്ച സാറ്റലൈറ്റ് ഫോണുമായി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിദേശി അറസ്റ്റില്‍ 

Kerala
  •  a month ago