ഗെയില്‍: ഭരണകൂട ധാര്‍ഷ്ട്യത്തിനുനേരെ ജനകീയ ചെറുത്തു നില്‍പ്പ്
അമേരിക്കന്‍ നോവലിസ്റ്റ് ഉപ്‌റ്റോണ്‍ സിംഗയ്‌റിന്റെ ദ ജംഗിള്‍സില്‍ പറയുന്നൊരു കഥയുണ്ടണ്ട്. ആടുമാടുകളെ കശാപ്പ്‌ചെയ്ത് പാക്കറ്റിലാക്കി വിദേശങ്ങളിലേക്കയക്കുന്ന ഫാക്ടറിയിലെ യന്ത്ര ബെല്‍റ്റില്‍ ഒരു തൊഴിലാളി കുടുങ്ങിപ്പോവുന്നു. നിമിഷങ്ങള്‍ക്കകം അയാള്‍ പാക്ക് ചെയ്ത മാംസമായി മാറാന്‍ പോവുകയാണ്. മറ്റ് തൊഴിലാളികള്‍ ഓടി വന്ന് ഫാക്ടറി മാനേജരോട് ഫാക്ടറി നിര്‍ത്താന്‍ ആവശ്യപ്പെട്ടു. പക്ഷേ, മാനേജര്‍ ആലോചിച്ചത് മെഷീന്‍ നിര്‍ത്തുന്നതാണോ യന്ത്രത്തില്‍ കുടുങ്ങി മരിക്കുന്ന തൊഴിലാളിയുടെ കുടുംബത്തിന് നല്‍കുന്ന നഷ്ട പരിഹാരമാണോ ലാഭകരം എന്നതാണ്. തൊഴിലാളിക്ക് നല്‍കുന്ന നഷ്ടപരിഹാരത്തേക്കാള്‍ കൂടുതലാണ് ഫാക്ടറി ഏതാനും സമയം നിര്‍ത്തുന്നതിലൂടെ സംഭവിക്കുകയെന്ന കംപ്യൂട്ടര്‍ കണക്കിനെ മുഖവിലക്കെടുത്ത് മാനേജര്‍ ഫാക്ടറിയുടെ പ്രവര്‍ത്തനം തുടരാനും ആ ഹതഭാഗ്യന്റെ ഭാര്യക്കും കുട്ടികള്‍ക്കും നഷ്ടപരിഹാരം നല്‍കാനും ഉത്തരവിട്ടു. ആധുനിക ടെക്‌നോളജിയുടെ വളര്‍ച്ചയില്‍ മനുഷ്യജീവിതം തികച്ചും യാന്ത്രികമായി തീരുകയും മനുഷ്യന്‍ വെറും പദാര്‍ഥം മാത്രമായി മാറുകയും ചെയ്യുന്നതാണ് അതിന്റെ ഇതിവൃത്തം.
കോര്‍പ്പറേറ്റ് പളപളപ്പിന്റെയും ഭരണകൂട ധാര്‍ഷ്ട്യത്തിന്റെയും പുതു മോഡലായി ഗെയില്‍ വാതക പൈപ്പ്‌ലൈന്‍ പദ്ധതി നടപ്പാക്കുമ്പോള്‍ ഉപ്‌റ്റോണ്‍ സിംഗയ്‌റിനെ ഓര്‍ക്കാതിരിക്കുന്നതെങ്ങനെ. ഭരണാധികാരികളുടെയും ഗെയില്‍ കമ്പനിയുടെയും പ്രസ്താവനകള്‍ കാണുമ്പോള്‍ പതിറ്റാണ്ടണ്ടുകള്‍ക്കു മുന്‍പ് രചിച്ച ദ ജംഗിള്‍സില്‍ നോവല്‍ അനശ്വരമാകുന്നു.
ബംഗളൂരുവിലെ വ്യാവസായിക ആവശ്യത്തിന് വേണ്ടണ്ടി മാംഗ്ലൂര്‍ റിഫൈനറി പെട്രോകെമിക്കല്‍സ് ലിമിറ്റഡ് , കുതിരേമുഖ് അയേണ്‍ ഓര്‍ കമ്പനി ലിമിറ്റഡ് ,മഹാനദി കോള്‍ ഫീല്‍ഡ് ലിമിറ്റഡ് എന്നീ മൂന്നു ഫാക്ടറികള്‍ക് ഇന്ധനമായി ഉപയോഗിക്കാന്‍ പുതുവൈപ്പിലെ എല്‍.എന്‍.ജി(ലിക്വിഫൈഡ് നാച്ചുറല്‍ ഗ്യാസ്) ടെര്‍മിനലില്‍ നിന്നു പാലക്കാട് ജില്ലയിലെ കൂറ്റനാട് വഴി പ്രകൃതിവാതകം കൊണ്ടണ്ടുപോകുന്ന ഗെയില്‍ വാതക പൈപ്പ് ലൈന്‍ നിര്‍മാണപദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട സമരം എട്ടു വര്‍ഷം പൂര്‍ത്തിയായിരിക്കുന്നു. ബലപ്രയോഗത്തിന്റെ രീതി വന്നതോടെ ഏതാനും ദിവസങ്ങളായി സമരം പുതിയ വഴിത്തിരിവിലേക്ക് നീങ്ങിക്കൊണ്ടണ്ടിരിക്കുകയാണ്.
എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോഡ് എന്നീ ഏഴു ജില്ലകളിലൂടെയാണ് കേരളത്തില്‍ പൈപ്പ് ലൈന്‍ കടന്ന് പോവുന്നത്. 18 ടണ്‍ പാചക വാതകം നിറച്ച ടാങ്കര്‍ ലോറി കണ്ണൂരിലെ ചാലയില്‍ പൊട്ടിത്തെറിച്ച് 20 പേരാണ് വെന്തു മരിച്ചത്. ഏകദേശം 600 മീറ്റര്‍ ദൂരം തീ കത്തി പടര്‍ന്നു. എന്നാല്‍ കേരളത്തില്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കുമ്പോള്‍ 24 കിലോമീറ്റര്‍ അകലത്തിലാണ് സേഫ്റ്റി വാള്‍വുകള്‍ നിര്‍മിക്കുന്നത്. ഏകദേശം 1,64,000 ടാങ്കര്‍ ലോറിയില്‍ നിറക്കാവുന്ന വാതകമാണ് രണ്ടണ്ടു വാള്‍വുകള്‍ക്കിടയില്‍ നിറഞ്ഞു കിടക്കുക. അവിടെ ഒരു സ്‌ഫോടനം ഉണ്ടണ്ടായാല്‍ അതിന്റെ നാശനഷ്ടങ്ങള്‍ അതി ഭീകരമായിരിക്കും.
കേരളത്തിലെ ജനവാസ മേഖലയിലൂടെ പദ്ധതി കടന്ന് പോവുമ്പോള്‍ 700 ഹെക്ടര്‍ കാര്‍ഷിക ഭൂമിയും, എണ്ണമറ്റ അമ്പലങ്ങള്‍, കാവുകള്‍, പള്ളികള്‍, മദ്‌റസകള്‍, ആയിരക്കണക്കിന് വീടുകള്‍, ജല സ്രോതസ്സുകള്‍, കുളം, തണ്ണീര്‍ തടങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയവ ഇല്ലാതാക്കുന്നത് വരുത്തുന്ന നഷ്ടങ്ങള്‍ കണക്കാക്കാന്‍ പറ്റാത്തതാണ്. കുത്തകകള്‍ക്കായി ഗെയില്‍ പദ്ധതി നടപ്പാക്കുമ്പോള്‍ അല്‍പ്പം ചെലവ് കൂടിയാലും കടല്‍ മാര്‍ഗം സ്വീകരിക്കുക, റെയില്‍വെട്രാക്കിന് ഇരുവശത്തുമായി ഒഴിഞ്ഞുകിടക്കുന്ന ഭൂമിയും പ്രയോജനപ്പെടുത്താം.
2007ല്‍ ഇടതുമുന്നണി കേരളം ഭരിക്കുമ്പോള്‍ കേന്ദ്ര ഗവണ്മെന്റിന്റെ അധീനതയിലുള്ള ഗെയിലുമായി അന്നത്തെ വ്യവസായ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ ഗടകഉഇയുമായി ഉണ്ടണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിലാണ് ഗെയില്‍ പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. 2009ല്‍ കൊച്ചിയില്‍ നിന്നു വ്യാവസായിക ആവശ്യത്തിന് പ്രകൃതി വാതകം മംഗലാപുരത്തേക് കൊണ്ടണ്ടുപോകുന്നതിന് പദ്ധതിയുമായി ഗെയില്‍ തയ്യാറെടുത്തു. 2011ല്‍ ഇതുമായി ബന്ധപ്പെട്ട പേപ്പര്‍ വര്‍ക്കുകള്‍ നടത്തിയെങ്കിലും 2012 ഡിസംബറില്‍ ആണ് സര്‍വേപ്രവര്‍ത്തനം തുടക്കം കുറിച്ചത്. എന്നാല്‍ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് സര്‍വേ നടപടികള്‍ പോലും പൂര്‍ത്തിയാക്കാന്‍ കഴിയാതെ ഗെയില്‍ പിന്‍വാങ്ങുന്ന അവസ്ഥയില്‍ എത്തിയിരുന്നു.
2012 ഡിസംബറില്‍ സര്‍വേ നടപടികളുമായി ഗെയില്‍ അധികൃതര്‍ വീണ്ടണ്ടും രംഗത്തെത്തിയപ്പോള്‍ ഇരകള്‍ സര്‍വേക്ക് വന്ന അധികൃതരെ ചെറുത്തു. വിക്ടിംസ്‌ഫോറത്തിന്റെയും രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രാദേശിക ഘടകത്തിന്റെയും ശക്തമായ എതിര്‍പ്പ് വന്നപ്പോള്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാതെ ഗെയില്‍ അധികൃതര്‍ അങ്ങിങ്ങായി ഇറക്കിവച്ച പൈപ്പുകള്‍ തിരിച്ചെടുത്ത് പദ്ധതി ഉപേക്ഷിക്കാന്‍ ശ്രമിച്ചു. എല്‍.ഡി.എഫ് സര്‍ക്കാര്‍ വന്നപ്പോള്‍ ഗെയില്‍ പദ്ധതിയുമായി ബലം പ്രയോഗിച്ചും മുന്നോട്ടു പോകുമെന്ന നിലപാടാണ് കാണുന്നത്.
മുഖ്യ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം പിണറായി വിജയന്‍ ഡല്‍ഹിയില്‍ ചെന്ന് പ്രധാന മന്ത്രിയുമായി നടത്തിയ ആദ്യത്തെ കൂടിക്കാഴ്ച കഴിഞ്ഞു തിരിച്ചുവന്ന് നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞത് ഗെയില്‍ പദ്ധതിയും ഹൈവേ വികസനവും ഉടനെ പൂര്‍ത്തിയാക്കും എന്നാണ്. അദാനിയുടെ ഇഷ്ട പദ്ധതിയോട് പ്രധാനമന്ത്രി മോദിക്കുള്ള ഇഷ്ടം ഊഹിക്കാം. ആ വലയില്‍ പിണറായി വിജയനെപ്പോലൊരാള്‍ വീഴുന്നത് ഭൂഷണമാണോ. പുതിയ വികസന പദ്ധതിക്ക് തുടക്കം കുറിക്കുമ്പോള്‍, പദ്ധതി പ്രദേശത്തെ ജനതയെ ബോധവല്‍ക്കരിക്കുകയും അവരില്‍ നിന്ന് ഉയര്‍ന്ന് വരുന്ന ന്യായമായ പരാതികള്‍ കേള്‍ക്കാന്‍ മനസ്സ് കാണിക്കുക എന്നത് ജനാധിപത്യ സര്‍ക്കാരിന്റെ മര്യാദയാണ്.
ഉമ്മന്‍ചാണ്ടണ്ടിയുടെ നേതൃത്വത്തില്‍ ഉണ്ടണ്ടായിരുന്ന കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ തിരുവനന്തപുരം തൈക്കാട് ഗസ്റ്റ്ഹൗസില്‍ ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി കടന്ന് പോവുന്ന പ്രദേശത്തെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ജില്ലാകലക്ടര്‍, ഗെയില്‍ ഉദ്യോഗസ്ഥര്‍, മന്ത്രിമാര്‍ എന്നിവരുടെ യോഗം മുഖ്യമന്ത്രി വിളിച്ച് ചേര്‍ത്ത് പരാതി കേള്‍ക്കുകയും ജന പ്രതിനിധികളുടെ അഭിപ്രായം ആരായുകയും ചെയ്തിരുന്നു. അത്തരത്തിലുള്ള ഒരു ചെറു മര്യാദയെങ്കിലും കേരള ഗവണ്‍മെന്റ് കാണിക്കണം എന്നാണ് ഇരകള്‍ ആഗ്രഹിക്കുന്നത്. എറണാകുളത്തു കളമശേരി വല്ലാര്‍പാടം നാഷണല്‍ ഹൈവേയുടെ ഓരത്തും ചതുപ്പുനിലയത്തുമാണ് ഗെയിലിനുവണ്ടിയുള്ള 24 കിലോമീറ്റര്‍ പൈപ്പ്‌ലൈന്‍ സ്ഥാപിച്ചത്. അതോടപ്പം എറണാകുളം മുതല്‍ കായംകുളം വരെ കടലും കായലുമാണ് പദ്ധതിക്കുവേണ്ടണ്ടി തെരഞ്ഞെടുത്തത്. ഇത് മലപ്പുറം കോഴിക്കോട് ജില്ലകളില്‍ എത്തുമ്പോള്‍ ജനങ്ങള്‍ തിങ്ങിത്താമസിക്കുന്ന പ്രദേശമായി മാറുന്നു.
ജനകീയ ചെറുത്തുനില്‍പ്പിനെ ദുര്‍ബലമാക്കാന്‍ ഗെയില്‍ സമരത്തിന് മുന്നില്‍ മുസ്‌ലിം തീവ്രവാദികള്‍ ആണ് എന്നു ആരോപിച്ച് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം മലപ്പുറത്ത് പ്രത്യക്ഷപ്പെട്ടതും ഇരകള്‍ക്ക് കാണേണ്ടണ്ടി വന്നു. ടാങ്കര്‍ ലോറി മാഫിയകള്‍ ആണ് സമരത്തിന് പിന്നില്‍ എന്നു എളമരം കരീം പ്രസ്താവന നടത്തുമ്പോള്‍, ടാങ്കര്‍ തൊഴിലാളി യൂനിയനും ഓണേഴ്‌സ് യൂനിയനും സി.ഐ.ടി.യുവിനു നല്ല ആള്‍ബലം ഉണ്ടണ്ട്. അതുകൊണ്ടണ്ട് അവരും ഈ മാഫിയയില്‍ ഉള്‍പ്പെടുമോ എന്നു പൊതുജനം സംശയിച്ചാല്‍ കുറ്റപ്പെടുത്താനാവില്ല. മലപ്പുറം ജില്ലയിലെ കാവനൂര്‍ പഞ്ചായത്തിലെ എലിയാപറമ്പ് ബ്രാഞ്ച് കമ്മിറ്റിയിലെ നൂറു കണക്കിന് പാര്‍ട്ടിപ്രവര്‍ത്തകര്‍ സി.പി.എം കാരനായ വാര്‍ഡ് മെമ്പറുടെ നേതൃത്വത്തില്‍ എരഞ്ഞിമാവ് പദ്ധതിപ്രദേശത്തേക്കു ചെങ്കൊടിയും ഏന്തി നടത്തിയ പ്രതിഷേധമാര്‍ച്ച് സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയിലും മുന്നണിയിലും ഉരുണ്ടണ്ട്കൂടുന്ന പ്രതിഷേധത്തിന്റെ സൂചനയാണ്.
മോദിയും പിണറായിയും ഗെയിലിനായി കൈകോര്‍ക്കുമ്പോള്‍ അവര്‍ എത്രമാത്രം ശക്തരാണെന്ന് ബോധ്യമുണ്ടണ്ട്. ഇവരോടാണ് അഞ്ചും പത്തും 15ഉം സെന്റ് ഭൂമി മാത്രമുള്ള സാധാരണക്കാരായ ഇരകള്‍ സമരം ചെയ്യുന്നത്. ഇവിടെ ജില്ലാ കലക്ടര്‍മാരെ നിയമിക്കുന്നതില്‍ വരെ ഗെയില്‍ അധികൃതരുടെ സ്വാധീനം പ്രകടമാണ്. മലപ്പുറം ജില്ലയില്‍ കുടുംബശ്രീ പ്രവര്‍ത്തകരുടെ യോഗം വിളിച്ചു ഗെയില്‍ വിനാശമല്ല, നാടിന്നു ഗുണകരമാണ് എന്ന് പ്രചാരവാഹകരായി കുടുംബശ്രീ മാറണം എന്നു ജില്ലാ കലക്ടറെ പറയാന്‍ പ്രേരിപ്പിച്ചതിനു പിന്നിലുള്ള താല്‍പര്യം ഊഹിക്കാവുന്നതെയൊള്ളൂ.
ജനത്തിന്റെ നെഞ്ചിലൂടെ വികസനത്തേര് ഉരുട്ടാനുള്ള നീക്കം ഇരകളുടെ ചെറുത്തു നില്പില്‍ പരാജയപ്പെട്ടതിന് വെസ്റ്റ് ബംഗാള്‍ മാത്രമല്ല മലയാളക്കരയും സാക്ഷിയാണ്. ജൂലൈ 13ന് പ്ലാച്ചിമടയിലും അതു കണ്ടതാണ്. ജനിച്ച മണ്ണില്‍ ജീവിക്കാനുള്ള സമരത്തോട് ധിക്കാരത്തോടെ മുഖം തിരിഞ്ഞ് നില്‍ക്കാന്‍ ജനാധിപത്യ ഭരണകൂടങ്ങള്‍ക്ക് എത്ര നാള്‍ സാധിക്കും.
(എരഞ്ഞിമാവ് ഗെയില്‍ വിരുദ്ധ സമര സമിതി ചെയര്‍മാനാണ് ലേഖകന്‍)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."