ഹോക്കിങ്ങിന്റെ ഡോക്ടറേറ്റ് പ്രബന്ധം ഓണ്‍ലൈനില്‍ വായിക്കപ്പെട്ടത് 20 ലക്ഷം തവണ
ലണ്ടന്‍: വിഖ്യാത ഭൗതിക ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ്ങിന്റെ ഡോക്ടറേറ്റ് പ്രബന്ധം ഇതുവരെ പരിശോധിച്ചത് 20 ലക്ഷം തവണ. ദിവസങ്ങള്‍ക്കു മുന്‍പാണ് ഈ വിവരങ്ങള്‍ ഓണ്‍ലൈനില്‍ ലഭ്യമാക്കിയത്. വിദ്യാര്‍ഥിയായിരിക്കെ 24-ാം വയസില്‍ ഹോക്കിങ് സമര്‍പ്പിച്ച ഗവേഷണ പ്രബന്ധം കേംബ്രിഡ്ജ് സര്‍വകലാശാലയാണ് ഓണ്‍ലൈനില്‍ ലഭ്യമാക്കിയത്.
പ്രബന്ധം ഡൗണ്‍ലോഡ് ചെയ്യാന്‍ നിത്യേന അഞ്ചുലക്ഷത്തോളം പേര്‍ വരെ ശ്രമിക്കുന്നുണ്ടെന്ന് കേംബ്രിഡ്ജ് സര്‍വകലാശാലയിലെ അധ്യാപകന്‍ ഡോ. ആര്‍തര്‍ സ്മിത്ത് പറഞ്ഞു. 'വികസിക്കുന്ന പ്രപഞ്ചത്തിന്റെ ഗുണവിശേഷങ്ങള്‍' എന്ന പേരിലുള്ള പ്രബന്ധം ഹോക്കിങ്ങിന്റെ ഏറ്റവും പ്രശസ്തമായ ഗവേഷണങ്ങളിലൊന്നാണ്.
നേരത്തെ പ്രബന്ധം വായിക്കാനായി ശാസ്ത്രതല്‍പരര്‍ കൂട്ടമായെത്തിയതോടെ സര്‍വകലാശാലയുടെ വെബ്‌സൈറ്റ് തകര്‍ന്നിരുന്നു. ആദ്യ ദിനം 60,000ത്തിലേറെ പേര്‍ പ്രബന്ധം വായിച്ചതായി സര്‍വകലാശാലാ അധികൃതര്‍ അവകാശപ്പെട്ടിരുന്നു. നേരത്തെ, പ്രബന്ധം ലഭിക്കണമെങ്കില്‍ പണം നല്‍കണമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."