HOME
DETAILS
MAL
ഇനി ഹോട്ടലുകളിലും ബിയര്‍
backup
October 29 2017 | 05:10 AM
തിരുവനന്തപുരം: ഇനി മുതല്‍ ഹോട്ടലുകളിലും ബിയര്‍ ലഭിക്കും. ഹോട്ടലുകള്‍ക്ക് സ്വന്തമായി ബിയര്‍ നിര്‍മിച്ചു വിതരണം ചെയ്യാമെന്ന എക്സൈസിന്റെ പുതിയ റിപ്പോര്‍ട്ടാണ് പുറത്തു വന്നത്. എക്സൈസ് കമ്മിഷണറാണ് റിപ്പോര്‍ട്ട് തയാറാക്കിയത്.
ഇതുവഴി കൂടുതല്‍ പേര്‍ക്ക് തൊഴിലവസരം ലഭിക്കുമെന്നാണ് എക്സൈസ് വകുപ്പിന്റെ കണ്ടെത്തല്‍. ഇതു സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് രണ്ടു ദിവസത്തിനകം സര്‍ക്കാരിന് സമര്‍പ്പിക്കാനാണ് തീരുമാനം.
സര്‍ക്കാരാണ് അന്തിമ തീരുമാനം കൈകൊള്ളുക. നിലവില്‍ ബിയര്‍ ആന്റ് വൈന്‍ പാര്‍ലറുകളില്‍ മാത്രമാണ് ബിയര്‍ വിതരണം ചെയ്യുന്നത്. ഇത് ഹോട്ടലുകളിലേക്കും വ്യാപിപിക്കാനാണ് നീക്കം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."