HOME
DETAILS

സംസ്ഥാനത്ത് രാത്രികാല ഷോപ്പിങ്ങിന് നിയമമൊരുങ്ങുന്നു

  
backup
October 29 2017 | 08:10 AM

night-shopping-kerala

തിരുവനന്തപുരം: മറ്റു ഹൈടെക് നഗരങ്ങളില്‍ ഉള്ള പോലെ ഇനി മുതല്‍ കേരളത്തിലും രാത്രികാല ഷോപ്പിങ് ഒരുങ്ങുന്നു.  രാത്രികാല ഷോപ്പിങിന് നിയമപ്രാബല്യം നല്‍കാന്‍ ഒരുങ്ങുകയാണ് സര്‍ക്കാര്‍.
നിലവില്‍ രാത്രി പത്തു മണി വരെ കടകള്‍ തുറന്നു പ്രവര്‍ത്തിക്കാനെ നിയമം അനുശാസിക്കുന്നുള്ളൂ.

കേരള ഷോപ്‌സ് ആന്റ് എസ്റ്റാബ്ലിഷ്‌മെന്റ് നിയമം അഴിച്ചുപണിയാനാണ് സര്‍ക്കാര്‍ തീരുമാനം.
കേരളത്തെ കൂടുതല്‍ വ്യവസായ സൗഹൃദ സംസ്ഥാനമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാരിന്റെ പുതിയ നീക്കം.

ഇനി മുതല്‍ ഉടമയ്ക്ക് താല്‍പര്യമുണ്ടെങ്കില്‍ 24 മണിക്കൂറും കച്ചവടം നടത്താം. കേരളത്തിലെ ചെറുകിട കച്ചവട സ്ഥാപനങ്ങളെയടക്കം വ്യവസായ സൗഹൃദമാക്കാനാണ് തീരുമാനം.

ആഴ്ചയില്‍ ഒരുദിവസം കച്ചവട സ്ഥാപനങ്ങള്‍ അടച്ചിടണമെന്നുമായിരുന്നു നിയമം. തൊഴില്‍ വകുപ്പിന്റെ പ്രത്യേക അനുമതിയോടുകൂടി മാത്രമാണ് രാത്രി വ്യാപാരം അനുവദിച്ചിരുന്നത്. രാത്രി ഏഴുമണിക്ക് ശേഷം സ്ത്രീത്തൊഴിലാളികളെ ജോലി എടുപ്പിക്കാനും അനുമതിയുണ്ടായിരുന്നില്ല. എന്നാല്‍ പുതിയ തീരുമാനമനുസരിച്ച് യാത്രാസൗകര്യം ഒരുക്കിയാല്‍ സ്ത്രീകള്‍ക്ക് ഏതുസമയത്തും ജോലി ചെയ്യാം.

തൊഴിലാളികളുടെ ജോലിസമയത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. എട്ടുമണിക്കൂറില്‍ നിന്ന് ഒന്‍പതുമണിക്കൂറായി ഉയര്‍ത്തി. അധികജോലി ചെയ്യുന്ന ഓരോ മണിക്കൂറിനും ഇരട്ടി ശമ്പളം നല്‍കണം. ആഴ്ചയിലെ പരമാവധി ജോലി സമയം 125 മണിക്കൂറാക്കണമെന്നും ആഴ്ചയില്‍ ഒരുദിവസം അവധി നല്‍കണമെന്നും നിയമത്തില്‍ വ്യക്തമാക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച നിയമമനുസരിച്ചാണ് കേരളത്തിന്റെ നീക്കം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ പൊലിസിന്റെ വാഹനനിരയിലേക്ക് ലൂസിഡ് എയർ ഗ്രാൻഡ് ടൂറിംഗ്

uae
  •  2 months ago
No Image

യുഎഇ; ഇന്ത്യൻ പാസ്പോർട്ട് സേവനങ്ങൾ അവതാളത്തിൽ; പാസ്പോർട്ട് സേവ പോർട്ടൽ തകരാറിൽ

uae
  •  2 months ago
No Image

ഡിജിപി പദവിയോ, അതോ രാഷ്ട്രീയ ലക്ഷ്യങ്ങളോ? ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ എം.ആര്‍ അജിത് കുമാറിനെതിരെ ഗുരുതര കണ്ടെത്തലുകള്‍

Kerala
  •  2 months ago
No Image

പാല്‍ ഉത്പാദന മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ഇനി ഒറ്റ പോര്‍ട്ടലിനു കീഴില്‍

Kerala
  •  2 months ago
No Image

ഹത്തയിൽ ടൂറിസം സീസൺ; സുരക്ഷാ മേഖലയിൽ ഒരുക്കങ്ങൾ പൂർത്തിയായി

uae
  •  2 months ago
No Image

ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള (ഡിഎംകെ) അന്‍വറിന്റെ പുതിയ പാര്‍ട്ടി; പ്രഖ്യാപനം നാളെ മഞ്ചേരിയില്‍

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-05-10-2024

PSC/UPSC
  •  2 months ago
No Image

ഇലക്ടറല്‍ ബോണ്ട് വിധിക്കെതിരായ പുനഃപരിശോധനാ ഹരജി; വിധിയില്‍ പിഴവില്ലെന്ന് വിലയിരുത്തി സുപ്രീം കോടതി തള്ളി

National
  •  2 months ago
No Image

തെറ്റിദ്ധാരണകള്‍ മാറിയെന്ന് ജിതിനും, മനാഫും; ഇരു കുടുംബങ്ങളും കൂടിക്കാഴ്ച്ച നടത്തി

Kerala
  •  2 months ago
No Image

ദുബൈ മെട്രോയിൽ ഇ സ്കൂട്ടർ നിരോധനം ആർ.ടി.എ പിൻവലിച്ചു

uae
  •  2 months ago