HOME
DETAILS

ഉടമയേക്കാള്‍ മികച്ച നായയുടെ കഥ; രാഹുലിന്റെ 'പിഡി'യ്ക്ക് മറുപടിയുമായി ബി.ജെ.പി

  
backup
October 30, 2017 | 6:01 AM

bjps-latest-jibe-at-rahul-gandhi

ന്യൂഡല്‍ഹി: തനിക്ക് വേണ്ടി ട്വീറ്റുകള്‍ തയ്യാറാക്കുന്നതാരാണെന്ന് രാഹുല്‍ഗാന്ധി വ്യക്തമാക്കിയത് കഴിഞ്ഞ ദിവസമാണ്. പിഡി എന്ന പേരുള്ള നായക്കുട്ടിയുടെ വിഡിയോ ആണ് രാഹുല്‍ പോസ്റ്റ് ചെയ്തിരുന്നത്. എന്നാല്‍ ഇതിന് ബി.ജെ.പി മറുപടി നല്‍കിയിരിക്കുകയാണ്.

അക്ഷയ്കുമാര്‍ ചിത്രം പാഡ്മാന്റെ പോസ്റ്റര്‍ അനുകരിച്ച് ''പിഡിമാന്‍'' എന്നൊരു പോസ്റ്ററുണ്ടാക്കിയാണ് ബി.ജെ.പി രാഹുലിന് മറുപടി നല്‍കിയിരിക്കുന്നത്.
'പിഡിമാന്‍- മാസ്റ്ററേക്കാള്‍ മികച്ച നായയുടെ കഥ' എന്ന ടാഗ് ലൈനോടെയാണ് പോസ്റ്റര്‍ തയ്യാറാക്കിയിരിക്കുന്നത്.

 

പിഡിയെ കൊണ്ടുവരൂ കോണ്‍ഗ്രസിനെ രക്ഷിക്കൂവെന്നും ബി.ജെ.പിയുടെ ഐ.ടി വിഭാഗം തലവന്‍ അമിത് മാളവ്യ ട്വിറ്ററില്‍ കുറിച്ചു.

2016ലെ അസം നിയമസഭാ തിരഞ്ഞെടുപ്പിനു മുന്‍പായി സുപ്രധാന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിളിപ്പിച്ചപ്പോള്‍ നിങ്ങള്‍ പിഡിക്കു ബിസ്‌കറ്റ് നല്‍കുകയായിരുന്നുവെന്നു ഞാന്‍ ഓര്‍ക്കുന്നുവെന്ന് അസം മന്ത്രി ഹിമാന്ത ബിസ്വ ശര്‍മയും പരിഹസിച്ചു.

രാഹുല്‍ ഗാന്ധിയുടെ ട്വിറ്ററിലെ ഇടപെടല്‍ സംബന്ധിച്ച് വന്‍ ചര്‍ച്ചകളാണ് ഈയിടെ ഉണ്ടായത്. പ്രധാനമന്ത്രിയെക്കാള്‍ റിട്വീറ്റുകള്‍ രാഹുലിന് ലഭിക്കാന്‍ തുടങ്ങിയിട്ടുണ്ട്. എന്നാല്‍ ട്വിറ്ററില്‍ കുറിക്ക് കൊള്ളുന്ന വാക്കുകളിലൂടെ ജനകീയനാവുന്നതിന്റെ പിന്നില്‍ മറ്റാരോ ആണെന്ന് പലകോണുകളില്‍ നിന്നും സംശയമുയര്‍ന്നിരുന്നു. ഈ ചോദ്യത്തിനുള്ള ഉത്തരമായാണ് ഒരു വിഡിയോ രാഹുല്‍ ട്വിറ്ററില്‍ പോസ്റ്റു ചെയ്തത്. ആരാണ് ട്വീറ്റ് ചെയ്യുന്നതെന്ന് ജനങ്ങള്‍ ചോദിക്കുന്നുവെന്ന കുറിപ്പും കൂടെ ചേര്‍ത്തിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒന്നരവയസ്സുകാരനെ തെരുവ് നായക്കൂട്ടം ആക്രമിച്ചു; സഹോദരനും കടിയേറ്റു

Kerala
  •  3 days ago
No Image

ജോർദാനിലെ യുഎസ് സൈനിക താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; രണ്ട് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടു

International
  •  3 days ago
No Image

ഗുജറാത്തിൽ അനധികൃത പടക്കനിർമാണശാലയിൽ വൻ സ്ഫോടനം; എട്ട് മരണം, നിരവധി പേർക്ക് പരുക്ക്

National
  •  3 days ago
No Image

ബാഴ്‌സലോണ ആർക്കൊപ്പം? ലോകകപ്പ് ഫൈനലിൽ മെസിക്കൊപ്പമോ യമാലിനൊപ്പമോ? കടുത്ത ധർമ്മസങ്കടത്തിൽ കാറ്റലൻ ആരാധകർ!

Football
  •  3 days ago
No Image

ടാറ്റയുമായി കൂടിക്കാഴ്ച നടത്തി; വിവാദങ്ങൾക്ക് അടിസ്ഥാനമില്ല, തെളിവായി ചിത്രങ്ങൾ പുറത്തുവിട്ട് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി

Kerala
  •  3 days ago
No Image

യൂണിയൻ പ്രതിജ്ഞാ ദിനം ആചരിച്ച് യുഎഇ; അടിത്തറ പാകിയ മൂല്യങ്ങളാണ് രാജ്യത്തെ നയിക്കുന്നതെന്ന് പ്രസിഡന്റ് ശൈഖ് മുഹമ്മദ്

uae
  •  3 days ago
No Image

ലോകകപ്പ് നേടിയാൽ സ്പെയിൻ ടീമിൽ നിന്ന് വിരമിക്കും; പരിശീലകന്റെ മുഖം ടാറ്റൂ ചെയ്യുമെന്നും മാർക്ക് കുക്കുറല്ല!

Football
  •  3 days ago
No Image

നിർമാണത്തിൽ വൻ അപാകത? വടക്കഞ്ചേരി മേൽപ്പാലം വീണ്ടും അടച്ചു; അറ്റകുറ്റപ്പണി 101-ാം തവണ

Kerala
  •  3 days ago
No Image

'കുടുംബത്തിലെ ദുരിതങ്ങൾക്ക് കാരണം മന്ത്രവാദം'; അമ്മയെ നിലത്തേക്ക് തള്ളിയിട്ട് ചവിട്ടി, കൈയൊടിച്ചു; മകൻ അറസ്റ്റിൽ

Kerala
  •  3 days ago
No Image

പണക്കൊഴുപ്പിൽ സ്പെയിൻ മുന്നിൽ; പക്ഷേ കളി മൈതാനത്താണ്! വിപണി മൂല്യത്തിൽ അർജന്റീനയെക്കാൾ ഏറെ മുന്നിലായി 'ലാ റോജ' ഫൈനലിന്

Football
  •  3 days ago