HOME
DETAILS
MAL
സി.പി.ഐ നേതാവ് ആനി രാജയ്ക്കു നേരെ ഗുണ്ടാ ആക്രമണം; കൈക്കും തലയ്ക്കും പരുക്ക്
backup
October 30 2017 | 14:10 PM
ന്യൂഡല്‍ഹി: സി.പി.ഐ നേതാവ് ആനി രാജയെ ഗുണ്ടാസംഘം മര്‍ദ്ദിച്ചു. തലയ്ക്കും കൈക്കും പരുക്കേറ്റ ആനി രാജയെ ഡല്‍ഹി ആര്.എം.എല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഡല്‍ഹിയിലെ ശാദിപൂരിലെ കട്പുത്തലിയില്‍ കോളനി ഒഴിപ്പിക്കുന്നിടം സന്ദര്‍ശിക്കാനെത്തിയതായിരുന്നു ആനി രാജ. പെട്ടെന്നായിരുന്നു ഗുണ്ടകളെത്തി രാജയെ ആക്രമിച്ചത്. ഗുണ്ടകള്‍ വളഞ്ഞിട്ട് ആക്രമിക്കുമ്പോള്‍ പൊലിസുകാര്‍ നിസംഗരായി നോക്കി നില്‍ക്കുകയായിരുന്നുവെന്ന് സി.പി.ഐ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."