രാഹുല്‍ ഗാന്ധി സ്വന്തം വിശ്വാസ്യത തകര്‍ക്കുന്നു: സുബ്രഹ്മണ്യന് സ്വാമി
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി സ്വന്തം വിശ്വാസ്യത തകര്‍ക്കുകയാണെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന് സ്വാമി. നോട്ട് നിരോധനം രാജ്യത്തിന്റെ സാമ്പത്തിക തകര്‍ത്തുവെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു സ്വാമി. നോട്ട് നിരോധനവും, ജി.എസ്.ടി നടപ്പലാക്കലും രാജ്യത്തെ സാമ്പത്തിക ഭദ്രതക്ക് വലിയ പ്രത്യാഘാതമാണ് വരുത്തിവച്ചതെന്നും, പ്രധാനമന്ത്രിക്ക് ജനങ്ങളുടെ വേദന മനസിലാകില്ലെന്നും രാഹുല്‍ ഗാന്ധി പ്രസ്താവിച്ചിരുന്നു. രാഹുല്‍ ഗാന്ധിയോടുള്ള പ്രതികരണമെന്നുള്ള രീതിയില്‍ ഈ വര്‍ഷം അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പികളില്‍ ബി.ജെ.പിയുടെ വിജയം സ്വാമി ചൂണ്ടിക്കാട്ടി.
രാഹുല്‍ ഗാന്ധിക്കാണ് ജനങ്ങളുടെ വികാരം എന്താണെന്ന് അറിയാത്തത്. നോട്ട് നിരോധനത്തിന് ശേഷം ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ തുടങ്ങി നാല് സംസ്ഥാനങ്ങളില്‍ ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിച്ചു. ഉത്തര്‍പ്രദേശില്‍ 75 ശതമാനം സീറ്റുകളും ബി.ജെ.പി നേടി. അങ്ങനെയെങ്കില്‍ എങ്ങനെയാണ് ജനങ്ങളുടെ വികാരം സര്‍ക്കാരിനെതിരാണെന്ന് രാഹുല്‍ ഗാന്ധിക്ക് അറിയാന്‍ കഴിയുന്നതെന്ന് അദ്ദേഹം ചോദിച്ചു. ജനങ്ങള്‍ സര്‍ക്കാരിനെതിരാണെങ്കില്‍ എങ്ങനെ കോണ്‍ഗ്രസ് പൂജ്യമായി, അതുകൊണ്ടു തന്നെ കോണ്‍ഗ്രസ് പുറത്തേക്കാണ് പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."