HOME
DETAILS

ചെമ്പനോട കര്‍ഷക ആത്മഹത്യ: കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയുണ്ടാകും

  
backup
October 30 2017 | 18:10 PM

%e0%b4%9a%e0%b5%86%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%a8%e0%b5%8b%e0%b4%9f-%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%95-%e0%b4%86%e0%b4%a4%e0%b5%8d%e0%b4%ae%e0%b4%b9%e0%b4%a4%e0%b5%8d%e0%b4%af


തിരുവനന്തപുരം: കോഴിക്കോട് ചെമ്പനോട വില്ലേജ് ഓഫിസില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കൂടുതല്‍ റവന്യൂ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയുണ്ടാകും.
റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്റെ നിര്‍ദേശത്തെ തുടര്‍ന്ന് കോഴിക്കോട് കലക്ടര്‍ യു.വി ജോസ് റവന്യൂ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി പി.എച്ച് കുര്യന് റിപ്പോര്‍ട്ട് നല്‍കി. കര്‍ഷകന്റെ മരണത്തില്‍ നേരത്തെ സസ്‌പെന്‍ഷനിലായ രണ്ട് ഉദ്യോഗസ്ഥരെ കൂടാതെ കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്ക് ഗുരുതര വീഴ്ചയുണ്ടായെന്ന് തെളിയിക്കുന്ന വിശദമായ റിപ്പോര്‍ട്ടാണ് കലക്ടര്‍ സര്‍ക്കാരിന് നല്‍കിയിരിക്കുന്നത്.
ആത്മഹത്യ ഒഴിവാക്കാമായിരുന്നുവെന്നും ഉദ്യോഗസ്ഥര്‍ ബോധപൂര്‍വം വീഴ്ചവരുത്തിയതായും റിപ്പോര്‍ട്ടിലുണ്ട്. രേഖകള്‍ നല്‍കാന്‍ കാലതാമസം വരുത്തിയതായും കണ്ടെത്തി. ഉദ്യോഗസ്ഥരുടെ ജാഗ്രതക്കുറവാണ് കര്‍ഷകന്റെ ആത്മഹത്യക്കിടയാക്കിയതെന്നും ഉദ്യോഗസ്ഥര്‍ക്കെതിരേ ചില കര്‍ഷകര്‍ നല്‍കിയ പരാതിയുടെ വിവരങ്ങളും റിപ്പോര്‍ട്ടിലുണ്ട്.
കലക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ താലൂക്കിലെയും വില്ലേജ് ഓഫിസിലെയും രണ്ടുവീതം ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയ്ക്ക് ശുപാര്‍ശയുണ്ട്. നേരത്തെ റവന്യൂ അഡീഷനല്‍ ചീഫ് സെക്രട്ടറി നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ടിലും ഉദ്യോഗസ്ഥര്‍ക്കുണ്ടായ വീഴ്ച വ്യക്തമാക്കിയിരുന്നു.
ഇതിന് പിന്നാലെയാണ് കലക്ടറുടെ കണ്ടെത്തലുകളും സര്‍ക്കാരിന് കൈമാറിയത്. സ്വന്തമായുള്ള ഭൂമിയുടെ കരം സ്വീകരിക്കാത്തതിനെത്തുടര്‍ന്ന് കഴിഞ്ഞ ജൂണ്‍ 21 നാണ് കര്‍ഷകന്‍ ജോയി ചെമ്പനോട വില്ലേജ് ഓഫിസില്‍ തൂങ്ങിമരിച്ചത്.
സംഭവത്തെ തുടര്‍ന്ന് വില്ലേജ് അസിസ്റ്റന്റ് സിലീഷ് തോമസ്, വില്ലേജ് ഓഫിസര്‍ സണ്ണി എന്നിവരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി സിലീഷിനെ പൊലിസ് അറസ്റ്റ് ചെയ്യുകയുമുണ്ടായി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാൻ ബോധവൽകരണവുമായി മസ്കത്ത് മുനിസിപ്പാലിറ്റി

oman
  •  2 months ago
No Image

പൂരം കലക്കലില്‍ തുടരന്വേഷണം ഉണ്ടാകുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്; തീരുമാനം സി.പി.ഐ നേതാക്കളുമായുള്ള കൂടിക്കാഴ്ച്ചക്ക് ശേഷം

Kerala
  •  2 months ago
No Image

യുഎഇയിൽ വാഹനപകടം; ഒരാളുടെ നില ഗുരുതരം

uae
  •  2 months ago
No Image

ഊട്ടി, കൊടൈക്കനാല്‍ വിനോദ സഞ്ചാരികള്‍ക്ക് ഇ-പാസ് തുടരും; തുടരുന്നത് ഹൈകോടതിയുടെ പുന:പരിശോധന ഉത്തരവ് വരുന്നത് വരെ

National
  •  2 months ago
No Image

500 രൂപയുടെ കള്ളനോട്ട് ബാങ്കില്‍ നിക്ഷേപിക്കാനെത്തിയ യുവതി അറസ്റ്റില്‍

Kerala
  •  2 months ago
No Image

ആറാം തീയതി വരെ മഴ; നാളെ മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ലക്ഷദ്വീപ് തീരത്ത് കള്ളക്കടല്‍ പ്രതിഭാസ മുന്നറിയിപ്പ്

Kerala
  •  2 months ago
No Image

വയോജന ദിനത്തിൽ ദുബൈ എമിഗ്രേഷൻ പരിപാടികൾ സംഘടിപ്പിച്ചു

uae
  •  2 months ago
No Image

കൊല്ലം-എറണാകുളം റൂട്ടില്‍ പുതിയ സ്‌പെഷല്‍ ട്രെയിന്‍ അനുവദിച്ച് റെയില്‍വേ

Kerala
  •  2 months ago
No Image

ഒമാന്‍ നാഷനല്‍ സാഹിത്യോത്സവ് നവംബര്‍ 15ന് സീബില്‍

oman
  •  2 months ago
No Image

രാജ്യത്തിന്റെ മണ്ണില്‍ കാലുകുത്താന്‍ അര്‍ഹതയില്ല; യുഎന്‍ സെക്രട്ടറി ജനറലിന് രാജ്യത്തേയ്ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി ഇസ്‌റാഈല്‍

International
  •  2 months ago