ചിറ്റാരിക്കാല്‍ ബസ് സ്റ്റാന്റ് മുഖ്യമന്ത്രി ഇന്ന് നാടിനു സമര്‍പ്പിക്കും
കുന്നുംകൈ: ഈസ്റ്റ് എളേരി പഞ്ചായത്ത് ചിറ്റാരിക്കാല്‍ ടൗണില്‍ 4.14 കോടി രൂപ മുതല്‍മുടക്കി ആധുനികസൗകര്യങ്ങളോടുകൂടി നിര്‍മിച്ച ചിറ്റാരിക്കാല്‍ ബസ് സ്റ്റാന്റ് കം ഷോപ്പിങ് കോംപ്ലക്സ് കെട്ടിടം ഇന്ന് വൈകിട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയന് നാടിനു സമര്‍പ്പിക്കും. മൂന്നുവര്‍ഷം കൊണ്ടു പണിപൂര്‍ത്തിയായ ബസ്സ്റ്റാന്റ് ഷോപ്പിങ് കോംപ്ലക്സില്‍ 55ഓളം കടമുറികളില്‍ 28 എണ്ണം 58 ലക്ഷം രൂപയ്ക്കാണ് ലേലത്തില്‍ പോയത്. പത്തോളം ബസ് ബേകളുമുണ്ട്. ഉദ്ഘാടനത്തോടനുബന്ധിച്ച് ഉച്ചയ്ക്കു രണ്ടിന് പഞ്ചായത്ത് ഓഫിസ് പരിസരത്തുനിന്നു സാംസ്കാരികഘോഷയാത്ര ആരംഭിക്കും. ഉദ്ഘാടനചടങ്ങില്‍ എം. രാജഗോപാലന്‍ എം.എല്‍.എ അധ്യക്ഷനാകും. തലശേരി അതിരൂപാത നിയുക്ത സഹായമെത്രാന്‍ മോണ്‍. ഡോ. ജോസഫ് പാംപ്ലാനി അനുഗ്രഹപ്രഭാഷണം നടത്തും. പി. കരുണാകരന് എം.പി മുഖ്യാതിഥിയായിരിക്കും. പഞ്ചായത്ത് പ്രസിഡന്റ് ഫിലോമിന ജോണി സ്വാഗതവും സെക്രട്ടറി ജോസഫ് എം.ചാക്കോ നന്ദിയും പറയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."