നാശംവിതച്ച് കാട്ടാനക്കൂട്ടം; ഭീതിയോടെ മലയോരം
കുറ്റിക്കോല്‍: മലയോര മേഖലയിലെ വനാതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശങ്ങളില്‍ കര്‍ഷകരെ ഭീതിയുടെ മുള്‍മുനയിലാഴ്ത്തി കാട്ടാനകളുടെ വിളയാട്ടം. കാടുവിട്ട് നാട്ടിലിറങ്ങിയ കാട്ടാനക്കൂട്ടങ്ങളാണ് കുറ്റിക്കോല്‍ പഞ്ചായത്തിലെ പാലാര്‍, ചിക്കണ്ടമൂല, കുളിയംകല്ല്, ചാമകോച്ചി, കോയ്‌ത്തോട് പ്രദേശങ്ങളിലെ കര്‍ഷകരെ ഭീതിയിലാഴ്ത്തുന്നത്. കഴിഞ്ഞ പത്തുദിവസത്തിനിടെ ലക്ഷക്കണക്കിന് രൂപയുടെ കാര്‍ഷിക വിളകളാണ് കാട്ടാനകള്‍ നശിപ്പിച്ചത്.
വര്‍ഷങ്ങളുടെ അധ്വാനത്തിലുടെ ഉണ്ടാക്കിയ കാര്‍ഷിക വിളകള്‍ ഒറ്റ രാത്രി കൊണ്ട് ആനക്കൂട്ടം നശിപ്പിക്കുന്ന കാഴ്ച്ച കണീരോടെ നോക്കി നില്‍ക്കുകയാണ് കര്‍ഷക കുടുംബങ്ങള്‍. ദീര്‍ഘകാല വിളകളായ തെങ്ങ്, കമുക്, റബര്‍, കശുമാവ് എന്നിവയാണ് ഏറ്റവും കൂടുതല്‍ നശിപ്പിക്കുന്നത്. തോട്ടങ്ങളില്‍ ജലസേചനത്തിനായി ഉപയോഗിക്കുന്ന പൈപ്പുകളും കുളങ്ങളും മോട്ടോര്‍ പുരകള്‍ വരെ ആനക്കൂട്ടം തകര്‍ത്തെറിഞ്ഞു. പലരുടെയും വീട്ടുമുറ്റം വരെ ആനകളേത്തുന്നതോടെ സമധാനത്തോട വീട്ടില്‍ കഴിയാനാകത്ത സ്ഥിതിയാണ്. കാര്‍ഷിക വൃത്തിയിലൂടെ ജീവിതം നയിക്കുന്ന കര്‍ഷകര്‍ കട്ടാന ശല്യം കാരണം പുരയിടവും കൃഷിസ്ഥലവും ഉപേക്ഷിച്ചു പോകേണ്ട ഗതികേടിലാണ്. ഈ പ്രദേശങ്ങളില്‍ ചില സ്ഥലങ്ങളില്‍ സോളാര്‍ വേലി ഉണ്ടെങ്കിലും പലയിടത്തും തകര്‍ന്ന് കിടക്കുകയാണ്. കാട്ടാനകള്‍ നശിപ്പിക്കുന്ന വിളകള്‍ക്ക് നഷ്ടപരിഹാരം ലഭിക്കുന്നത് നാമമാത്രമാണ്. അതും അപേക്ഷ നല്‍കി മാസങ്ങളോളം കാത്തിരുന്നതിന് ശേഷം. കേരള വനാതിര്‍ത്തിയിലുള്ള കൃഷി നശിപ്പിക്കുമ്പോള്‍ കര്‍ഷകരും വനപാലകരും ഓടിക്കുന്ന ആനകൂട്ടം കര്‍ണാടക അതിര്‍ത്തിയിലേക്ക് കടക്കും.
കര്‍ണാടക ഗ്രാമങ്ങളിലെ കൃഷികള്‍ നശിപ്പിക്കുമ്പോള്‍ അവിടെ നിന്നും തുരത്തുന്ന ആനക്കൂട്ടങ്ങള്‍ വീണ്ടും ഇവിടെയെത്തുകയാണ് ചെയുന്നത്. ആനകള്‍ കൃഷി ജനവാസ കേന്ദ്രങ്ങളില്‍ സ്ഥിരമായി എത്താതിരിക്കാനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തുന്നതിന് പകരം ഓടിച്ചകറ്റുക എന്ന താല്‍ക്കാലിക മാര്‍ഗമാണ് വനപാലകര്‍ സ്വീകരിക്കുന്നതെന്നാണ് കര്‍ഷകര്‍ ആരോപിക്കുന്നത്.
നേരത്തെ ദേലംപാടി, കാറഡുക്ക, മുളിയാര്‍ തുടങ്ങിയ ഭാഗങ്ങളിലും കാട്ടാനകള്‍ വ്യാപകമായി കാര്‍ഷിക വിളകള്‍ നശിപ്പിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."