'വിദ്യാര്‍ഥികളെ പീഡിപ്പിച്ച അധ്യാപകരെ സര്‍വിസില്‍നിന്നും നീക്കം ചെയ്യണം'
എടപ്പാള്‍: മറയൂരിലെ ട്രൈബല്‍ സ്‌കൂള്‍ വിദ്യാര്‍ഥികളെ ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാത്തതിന്റെ പേരില്‍ ക്രൂരമായി പീഡിപ്പിച്ച അധ്യാപകരെ സര്‍വിസില്‍ നിന്നും പിരിച്ച് വിടണമെന്ന് ദലിത് എംപ്ലോയീസ് ആന്‍ഡ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ മലപ്പുറം ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
സമ്മേളനം സംസ്ഥാന ജനറല്‍ സെക്രട്ടറി മണികണ്ഠന്‍ കാട്ടാമ്പള്ളി ഉദ്ഘാടനം ചെയ്തു. ദലിത് പദ നിരോധനത്തിനെതിരേ പ്രചരണ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനും ജില്ലയിലെ ദലിത് സംഘടനകളെ ഏകീകരിപ്പിക്കുന്നതിനും സമ്മേളനം തീരുമാനിച്ചു.മികച്ച വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് അവാര്‍ഡ് വിതരണവും കുടുംബ സംഗമവും സംസ്ഥാന പ്രസിഡന്റ് ആര്‍.അനിരുദ്ധന്‍ ഉദ്ഘാടനം ചെയ്തു. മുതിര്‍ന്ന നേതാവ് കെ.വി. കോമനെ പൊന്നാട അണിയിച്ച് ആദരിച്ചു. എം വേലായുധന്‍,സി.മനോജ്,ടി.പി.അയ്യപ്പന്‍,പി.വേലായുധന്‍,ടി.പി.ശശികുമാര്‍,അഡ്വ.വി.പ്രവീണ്‍,ശാരദ ടീച്ചര്‍,റിട്ട.ഐ ജി.രാമകൃഷ്ണന്‍,കെ.ദാമോധരന്‍,വി.കെ സുകു,ലാല്‍ പ്രകാശ്,സി.ഭാസ്‌ക്കരന്‍,അഡ്വ.രതീഷ് കൃഷ്ണ സംസാരിച്ചു. പുതിയ ജില്ലാ ഭാരവാഹികള്‍:കെ.ദാമോധരന്‍ (പ്രസിഡണ്ട്).വി.കെ.സുകു(സെക്രട്ടറി).സി.ഭാസ്‌ക്കരന്‍ (ട്രഷറര്‍)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."