കടവനാട് വായനശാല സാമൂഹ്യവിരുദ്ധര്‍ അടിച്ചുതകര്‍ത്തു
പൊന്നാനി: പൊന്നാനി കടവനാട് കൈരളി കലാസമിതി ആന്‍ഡ് ഗ്രന്ഥാലയം സാമൂഹ്യ വിരുദ്ധര്‍ അടിച്ചു തകര്‍ത്തു. ഗ്രന്ഥാലയത്തിന്റെ ജനല്‍ ചില്ലുകളാണ് സാമൂഹ്യ വിരുദ്ധര്‍ തകര്‍ത്തത്.
കടവനാട് മേഖലയില്‍ അക്ഷരവെളിച്ചം പകര്‍ന്ന് കഴിഞ്ഞ 54 വര്‍ഷമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഗ്രന്ഥാലയം കഴിഞ്ഞ ദിവസം രാത്രിയിലാണ് അടിച്ചു തകര്‍ത്തത്. പ്രദേശത്ത് സാമൂഹ്യ വിദ്ധരുടെ ശല്യം വര്‍ധിച്ചുവരികയാണ്. പതിനായിരത്തിലധികം പുസ്തകങ്ങളുള്ള ഗ്രന്ഥാലയത്തിന്റെ ജനല്‍ചില്ലുകള്‍ കരിങ്കല്ലുകളും ഇഷ്ടികകളും കൊണ്ടാണ് തകര്‍ത്തത്. രണ്ടു മാസം മുമ്പാണ് എം.എല്‍.എയുടെ ഫണ്ടില്‍ നിന്നും ആറ് ലക്ഷം രൂപ ഉപയോഗിച്ച് പുതിയ കെട്ടിടം നിര്‍മിച്ചത്. ഗ്രന്ഥാലയം നശിപ്പിച്ചതിനെതിരേ പൊന്നാനി പൊലിസില്‍ പരാതി നല്കി. പൊന്നാനി സി.ഐ.യുടെ നേതൃത്വത്തില്‍ പൊലിസ് സംഭവസ്ഥലം സന്ദര്‍ശിച്ചു. ഗ്രന്ഥാലയം തകര്‍ത്ത സംഭവത്തില്‍ ലൈബ്രറി കൗണ്‍സില്‍ പ്രതിഷേധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."