HOME
DETAILS
MAL
സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കണം
backup
October 30 2017 | 19:10 PM
മഞ്ചേരി: മെഡിക്കല്‍ കോളജില്‍ മാനസിക രോഗികളെയും ലഹരിക്ക് അടിമപ്പെട്ടവരെയും ചികിത്സിക്കുന്ന കലാവതി വാര്‍ഡിലേക്കുള്ള വഴി ചോരക്കുഞ്ഞുങ്ങളുമായി അമ്മമാര്‍ കിടക്കുന്ന പ്രസവവാര്ഡിലൂടെയാണെന്നും ഇതു പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്നു കാണിച്ച് പി.ഡി.പി മഞ്ചേരി മണ്ഡലം കമ്മിറ്റി സൂപ്രണ്ട് ഡോ. നന്ദകുമാറിനു നിവേദനം നല്കി. മണ്ഡലം സെക്രട്ടറി സല്മാന്കുമ്മാളി, അബ്ദുല്ല ആമയൂര്‍, സലീം മേച്ചീരി, ടി.പി വിജയകുമാര്‍, എം.സി ഫൈസല്‍ ബാബു, മേച്ചീരി കബീര്‍, മുനീബ് തുറക്കല്‍ എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."