ഇത്തവണ പാര്‍ലമെന്റ് സമ്മേളനത്തിന് 100ല്‍ 100
ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ഇത്തവണത്തെ മഴക്കാലസമ്മേളനത്തിന്റെ പ്രവര്‍ത്തനം നൂറു ശതമാനമെന്ന് കണക്കുകള്‍. ലോക്സഭ നേരത്തെ തീരുമാനിച്ച സമയത്തിന്റെ 110.84% ശതമാനം പ്രവര്‍ത്തിച്ചപ്പോള്‍ രാജ്യസഭ 99.54% ശതമാനം പ്രവര്‍ത്തിച്ചു. 15 ബില്ലുകളാണ് ഈ സമ്മേളനത്തില്‍ അവതരിപ്പിച്ചത്. ഇതെല്ലാം ലോക്സഭ പാസാക്കി. രാജ്യസഭയില്‍ 14 ബില്ലുകള്‍ പാസായി.
ജി.എസ്.ടി ബില്‍ പാസായതാണ് ഈ സമ്മേളനത്തിലെ ഏറ്റവും വലിയ നേട്ടം. ലോക്പാല്‍, ലോകായുക്ത ബില്‍, നികുതി പിരിക്കല്‍ ഭേദഗതി ബില്‍, മെറ്റേണിറ്റി ബെനഫിറ്റ് ബില്‍ എന്നിവ അവതരിപ്പിച്ച ദിവസം തന്നെ പാസാക്കി.
സമ്മേളിച്ച 20 ദിവസത്തില്‍ ഭൂരിഭാഗം ദിവസങ്ങളും സഭ നേരത്തെ തീരുമാനിച്ചതിലും കൂടുതല്‍ സമയം നടന്നു. 11 ദിവസം ലോക്സഭ കൂടുതല്‍ സമയം സമ്മേളിച്ചപ്പോള്‍ രാജ്യസഭ 14 ദിവസം കൂടുതല്‍ സമയം സമ്മേളിച്ചു. ചോദ്യോത്തര വേള 2004 ന് ശേഷം ഏറ്റവും മികച്ചതായിരുന്നു. ലോക്സഭയില്‍ ഉന്നയിച്ച ചോദ്യങ്ങളില്‍ 25 ശതമാനത്തിന്(98 എണ്ണം) മറുപടി ലഭിച്ചു. രാജ്യസഭയിലെ 28 ശതമാനം (84 എണ്ണം) ചോദ്യങ്ങള്‍ക്കും മറുപടിയുണ്ടായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."