ഹാദിയ: സംസ്ഥാനസര്‍ക്കാര്‍ നിഷ്പക്ഷത കാണിക്കണം: എസ്.വൈ.എസ്
മലപ്പുറം: പരപ്രേരണകളില്ലാതെ ഇസ്‌ലാംമതം സ്വീകരിച്ച ഇരുപത്തിനാലുകാരിയും ഹോമിയോ ഡോക്ടറുമായ ഹാദിയയുടെ കാര്യത്തില്‍ സംസ്ഥാനസര്‍ക്കാര്‍ മൗനം വെടിഞ്ഞ് നിഷ്പക്ഷത പുലര്‍ത്തണമെന്ന് സുന്നി യുവജനസംഘം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഭരണഘടന പൗരന് നല്‍കിയ മൗലികാവകാശം ലംഘിച്ച് കോടതി നിര്‍ദേശത്തിനപ്പുറം ഹാദിയയെ വീട്ടുതടങ്കലിലാക്കുകയും വ്യക്തിസ്വാതന്ത്ര്യം നിഷേധിക്കുകയും ചെയ്ത് സംഘ്പരിവാറിന് ഒത്താശ ചെയ്യുന്ന സംസ്ഥാനസര്‍ക്കാര്‍ സമീപനം ഇതിനകം തന്നെ കടുത്ത ജനരോഷത്തിന് കാരണമായിട്ടുണ്ട്.
സ്വന്തം ജീവന്‍ അപകടത്തിലാണെന്ന് സാധ്യമാകുന്ന വിധത്തിലെല്ലാം പുറംലോകത്തോട് പറഞ്ഞിട്ടും ഹാദിയക്ക് അനുകൂലമായ നീക്കങ്ങള്‍ ഉണ്ടാകുന്നില്ല. മരുന്ന് കുത്തിവച്ച് മനോരോഗിയാക്കാനുള്ള ക്രൂരനീക്കങ്ങള്‍ കൂടി ഇപ്പോള്‍ നടക്കുന്നുവെന്ന വാര്‍ത്ത കടുത്ത ആശങ്കകളുയര്‍ത്തുന്നതാണ്. ഇടതുപക്ഷ സര്‍ക്കാറും ആഭ്യന്തര വകുപ്പും അടിയന്തരമായ ഇടപെടലുണ്ടാകണമെന്നും യോഗം അംഗീകരിച്ച പ്രമേയം ആവശ്യപ്പെട്ടു. വൈസ് പ്രസിഡന്റ് സയ്യിദ് ബി.എസ്.കെ തങ്ങള്‍ അധ്യക്ഷനായി. അബ്ദുല്‍ ഖാദിര്‍ ഫൈസി കുന്നുംപുറം, സി അബ്ദുല്ല മൗലവി, ഷാഹുല്‍ ഹമീദ് മാസ്റ്റര്‍ മേല്‍മുറി, സലീം എടക്കര, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, ശാഫി മാസ്റ്റര്‍ ആലത്തിയൂര്‍, ഹംസ റഹ്്മാനി റഹ്്മാനി കൊണ്ടിപറമ്പ്, എം.പി മുഹമ്മദ് മുസ്്‌ലിയാര്‍ കടുങ്ങല്ലൂര്‍, സി.കെ ഹിദായത്തുല്ലാഹ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."