സി.പി.എം ലോക്കല്‍ സമ്മേളനം
മുക്കം: നിര്‍ദിഷ്ട കൊച്ചി- മംഗലാപുരം ഗെയില്‍ പ്രകൃതി വാതക പൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്കിടയില്‍ ഭീതിപടര്‍ത്താന്‍ ചിലര്‍ നടത്തുന്ന നീക്കം അവസാനിപ്പിക്കണമെന്ന് സി.പി.എം പന്നിക്കോട് ലോക്കല്‍ സമ്മേളനം ആവശ്യപ്പെട്ടു. എരഞ്ഞിമാവ് നമ്പീശന്‍ മാസ്റ്റര്‍ നഗറില്‍ നടന്ന പ്രതിനിധി സമ്മേളനം ജില്ലാ കമ്മിറ്റി അംഗം ടി. വിശ്വനാഥന്‍ ഉദ്ഘാടനം ചെയ്തു. എം. കുഞ്ഞിപ്പ പതാക ഉയര്‍ത്തി. കെ.സി നാടിക്കുട്ടി, എം. വിശ്വലക്ഷ്മി എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. സി. ഹരീഷ് രക്തസാക്ഷി പ്രമേയവും കെ. മുരളീധരന്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സെക്രട്ടറി ജോണി ഇടശ്ശേരി പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഇ. രമേശ്ബാബു, ജോളി ജോസഫ്, പി.എന്‍ തങ്കപ്പന്‍, സി.ടി.സി അബ്ദുല്ല പി. ഷിനോ സംസാരിച്ചു. എം കുഞ്ഞിപ്പ സെക്രട്ടറിയായി തിരഞ്ഞടുത്തു. പൊതുസമ്മേളനം ഇ. രമേശ് ബാബു ഉദ്ഘാടനം ചെയ്തു. എം. കുഞ്ഞിപ്പ അധ്യക്ഷനായി. ടി. വിശ്വനാഥന്‍, ശരത് പ്രസാദ്, ജോണി ഇടശ്ശേരി സംസാരിച്ചു. സി. ഹരീഷ് സ്വാഗതവും കെ. മുരളീധരന്‍ നന്ദിയും പറഞ്ഞു.
മുക്കം: സി.പി.എം മണാശേരി ലോക്കല്‍ സമ്മേളനം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ജോര്‍ജ് എം. തോമസ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എം. മാണ്ടന്‍ പതാക ഉയര്‍ത്തി. ദീപു പ്രേംനാഥ് രക്തസാക്ഷി പ്രമേയവും പ്രജി അമ്പാടി അനുശോചന പ്രമേയവും അവതരിപ്പിച്ചു. വി. കുഞ്ഞന്‍ മാസ്റ്റര്‍, എം.വി കൃഷ്ണന്‍കുട്ടി, വി. ലീല, എന്‍. സുനില്‍കുമാര്‍, വി. ശിവശങ്കരന്‍, കെ. പ്രേമനാഥന്‍ സംസാരിച്ചു. പൊറ്റശ്ശേരി കുഞ്ഞികൃഷ്ണന്‍ നായര്‍ നഗറില്‍ നടന്ന പൊതുസമ്മേളനം സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം എളമരം കരീം ഉദ്ഘാടനം ചെയ്തു. ലോക്കല്‍ സെക്രട്ടറി എ.കെ ഉണ്ണികൃഷ്ണന്‍ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."