കോര്‍പറേറ്റുകളെ പ്രീണിപ്പിക്കുന്നതില്‍ കേന്ദ്രവും സംസ്ഥാനവും ഒറ്റക്കെട്ട്: എ. വാസു
മുക്കം: സവര്‍ണ ഫാസിസ്റ്റ് കുത്തകകളെ സഹായിക്കുന്നതിനായി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ മത്സരിക്കുകയാണെന്ന് എസ്.ഡി.ടി.യു സംസ്ഥാന പ്രസിഡന്റ് എ. വാസു പറഞ്ഞു.
എരഞ്ഞിമാവില്‍ ഗെയില്‍ പദ്ധതി പ്രദേശം സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോര്‍പറേറ്റുകള്‍ക്കും കേന്ദ്ര സര്‍ക്കാരിന്റെ സവര്‍ണ ഫാസിസ്റ്റ് നയങ്ങള്‍ക്കുമെതിരേ രാജ്യവ്യാപകമായി സമരം നടന്നുവരുമ്പോള്‍ ഗെയില്‍ സമരത്തിലെ സി.പി.എം നിലപാട് കേന്ദ്ര സര്‍ക്കാരിനെ സഹായിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഗെയില്‍ പദ്ധതി രാജ്യത്തെ ജനങ്ങളെ കൊള്ളയടിക്കുന്നതാണ്. ജനകീയ സമരങ്ങളെ അടിച്ചമര്‍ത്താനുള്ള സര്‍ക്കാര്‍ ശ്രമം അനുവദിക്കില്ലെനും കോര്‍പറേറ്റുകളെ സഹായിക്കുന്ന ഭരണം അധികകാലം നിലനില്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സമരസമിതി ചെയര്‍മാന്‍ ഗഫൂര്‍ കുറുമാടന്‍ അധ്യക്ഷനായി. കരീം പഴങ്കല്‍ സംസാരിച്ചു. നേരത്തെ സമരസമിതിയുടെ നേതൃത്വത്തില്‍ പദ്ധതി പ്രദേശത്തേക്ക് നിരവധി പേര്‍ പങ്കെടുത്ത മാര്‍ച്ചും നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."