HOME
DETAILS
MAL
നിറവ് പദ്ധതി സംസ്ഥാനത്തിന് മാതൃക: മന്ത്രി തോമസ് ഐസക്
backup
October 30 2017 | 20:10 PM
പഴയങ്ങാടി: പ്രാഥമിക കാര്‍ഷിക സഹകരണ ബാങ്കുകളുടെ സഹകരണത്തോടെ ടി.വി രാജേഷ് എം.എല്‍.എയുടെ നേതൃത്വത്തില്‍ കല്യാശ്ശേരി മണ്ഡലത്തില്‍ നടപ്പാക്കുന്ന ജനകീയ സംയോജിത കൃഷി വികസന പരിപാടിയായ നിറവ് കല്യാശ്ശേരി പദ്ധതി സംസ്ഥാനത്തിന് മാതൃകയാണെന്ന് മന്ത്രി ഡോ. ടി.എം തോമസ് ഐസക്. പദ്ധതിയുടെ ഉദ്ഘാടനം ചെറുകുന്ന് ബാങ്ക് ഓഡിറ്റോറിയത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രാദേശിക വികസന പ്രവര്‍ത്തനങ്ങളില്‍ സഹകരണ ബാങ്കുകള്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കുന്നതിലൂടെ വിമര്‍ശകരുടെ വായടപ്പിക്കാന്‍ സാധിക്കണമെന്നും മന്ത്രി പറഞ്ഞു. ടി.വി രാജേഷ് എം.എല്‍.എ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."