ഓണ്‍ലൈന്‍ വളപ്രയോഗ ശുപാര്‍ശയുമായി റബര്‍ ബോര്‍ഡ് കോള്‍സെന്റര്‍
കോട്ടയം: റബറിന് വളമിടല്‍, ഓണ്‍ലൈന്‍ വളപ്രയോഗ ശുപാര്‍ശ എന്നിവയെക്കുറിച്ചറിയാന്‍ റബ്ബര്‍ ബോര്‍ഡ് കോള്‍സെന്ററുമായി ബന്ധപ്പെടാം.
ഇതുസംബന്ധമായ ചോദ്യങ്ങള്‍ക്ക് ഇന്ത്യന്‍ റബ്ബര്‍ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞ ഡോ. ആനി ഫിലിപ്പ് നാളെ രാവിലെ 10 മുതല്‍ ഉച്ചക്ക് ഒന്നുവരെ മറുപടി നല്‍കും.
കോള്‍ സെന്റര്‍ നമ്പര്‍ 048-2576622. ഉപഗ്രഹത്തിന്റെ സഹായത്തോടെയുള്ള ഓണ്‍ലൈന്‍ വളപ്രയോഗ ശുപാര്‍ശാസംവിധാനം ഇന്ത്യയില്‍ ഏതൊരു വിളയുടെയും കാര്യത്തിലും ആദ്യത്തേതാണ്. റബ്ബര്‍കൃഷിയില്‍ ലോകത്തുതന്നെ ആദ്യത്തേതും.
ഇന്ത്യന്‍ റബ്ബര്‍ ഗവേഷണ കേന്ദ്രം, നാഷണല്‍ ബ്യൂറോ ഓഫ് സോയില്‍ സര്‍വ്വേ ആന്റ് ലാന്‍ഡ് യൂസ് പ്ലാനിങ്, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ച്, ഐ.എസ്.ആര്‍.ഒ., ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആന്‍ഡ് മാനേജ്‌മെന്റ് കേരള എന്നീ സ്ഥാപനങ്ങള്‍ സഹകരിച്ചാണ് 'റബ്‌സിസ്' വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഈ സംവിധാനത്തിന്റെ സഹായത്തോടെ തോട്ടങ്ങളില്‍ വേണ്ട വളത്തിന്റെ അളവ് കര്‍ഷകര്‍ക്കുതന്നെ സിസ്റ്റത്തിലൂടെ മനസിലാക്കാന്‍ കഴിയും. റബ്ബര്‍തോട്ടങ്ങളിലെ വളനിലവാരം സംബന്ധിച്ച 13 മാനദണ്ഡങ്ങള്‍ ചെലവില്ലാതെ റബ്‌സിസ് ഉപയോഗിച്ച്് അറിയാന്‍ കഴിയും.
മരങ്ങളുടെ പ്രായത്തിനും തോട്ടങ്ങളുടെ വിസ്തൃതിക്കും അനുസരിച്ച് ഇടേണ്ട രാസവളത്തിന്റെ അളവും ലഭ്യമാകും. റബ്ബര്‍ ബോര്‍ഡിന്റെ വിവിധപദ്ധതികള്‍, സേവനങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ ബോര്‍ഡിന്റെ കോട്ടയത്തുളള കേന്ദ്ര ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന കോള്‍ സെന്ററില്‍ നിന്നു ലഭിക്കും. സെന്ററിന്റെ പ്രവര്‍ത്തനസമയം എല്ലാ പ്രവൃത്തിദിവസങ്ങളിലും രാവിലെ 9.30 മുതല്‍ വൈകുന്നേരം 5.30 വരെയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."